Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 6:37 PM GMT Updated On
date_range 18 Aug 2022 6:37 PM GMTവികസനവിരുദ്ധത ആരോപിച്ച് നഗരസഭക്കെതിരെ സി.പി.എം സമരത്തിന്
text_fieldsbookmark_border
ചെങ്ങന്നൂർ: യു.ഡി.എഫ് നേതൃത്വത്തിലുള്ള ചെങ്ങന്നൂർ നഗരസഭ നന്ദാവനം ജങ്ഷൻ എൻജിനീയറിങ് കോളജ് റോഡ് നവീകരണം തടസ്സപ്പെടുത്തുന്നതായി ആരോപിച്ച് സി.പി.എം ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികൾ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നന്ദാവനം ജങ്ഷനിൽ ധർണ നടത്തും. ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ ഉദ്ഘാടനം ചെയ്യും. എൻജിനീയറിങ് കോളജിന് സമീപം റോഡിന്റെ അറ്റത്തുള്ള നഗരസഭയുടെ പഴയ ഓഫിസ് കെട്ടിടത്തിന്റെ ചുറ്റുമതിൽ റോഡിലേക്ക് തള്ളിനിൽക്കുന്നതുമൂലം നവീകരണ തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ 27 ലക്ഷത്തോളം തുക മുടക്കിയ നിർമാണ പ്രവർത്തനങ്ങളാണ് പാതിവഴിയിൽ നിലച്ചത്. നഗരസഭയുടെ രണ്ടുസെന്റ് കൂടി കിട്ടിയാലേ നവീകരണം പൂർത്തിയാകൂ. ഉപയോഗശൂന്യമായ ഈ സ്ഥലത്തിന് പകരം നഗരസഭക്ക് മറ്റു സ്ഥലം കിട്ടണമെന്ന ബാലിശമായ നിർബന്ധമാണ് കൗൺസിൽ സ്വീകരിച്ചിരിക്കുന്നത്. സജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിൽ നവീകരണം ആരംഭിച്ചെന്നതാണ് നിർമാണം തടസ്സപ്പെട്ടുത്താൻ കാരണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ യു. സുഭാഷ്, വി.ജി. അജീഷ് എന്നിവർ ആരോപിച്ചു.
Next Story