Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 6:37 PM GMT Updated On
date_range 18 Aug 2022 6:37 PM GMTവിദ്യാർഥികൾക്ക് അനുമോദനം
text_fieldsbookmark_border
ചാരുംമൂട്: നൂറനാട് സി.ബി.എം എച്ച്.എസ്.എസിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ നിറപ്പകിട്ട്-2022 പരിപാടിയുടെ ഭാഗമായി എൻഡോവ്മെന്റുകൾ നൽകി അനുമോദിച്ചു. പി.എൻ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ബൈജു പഴകുളം അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രജനി ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബി. വിനോദ്, വൈസ് പ്രസിഡന്‍റ് നദീറ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആർ. സുജ, പഞ്ചായത്ത് അംഗം വേണു കാവേരി, പന്തളം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ. സീന, പള്ളിക്കൽ പഞ്ചായത്ത് അംഗം ഡി. ദിവ്യ, മാനേജർ ഇൻ ചാർജ് പി.ആർ. കൃഷ്ണൻനായർ, പ്രധാനാധ്യാപിക ആർ. സജിനി തുടങ്ങിയവർ പങ്കെടുത്തു. Photo: നൂറനാട് സി.ബി.എം സ്കൂളിൽ 'നിറപ്പകിട്ട്-2022' അനുമോദനവും എൻഡോവ്മെന്റ് വിതരണവും പി.എൻ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Next Story