Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹരിപ്പാട്ട്​​...

ഹരിപ്പാട്ട്​​ മയക്കുമരുന്നുമായി യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഹരിപ്പാട്​: കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിനു സമീപം മയക്കുമരുന്നുമായി കറ്റാനം പള്ളിക്കൽ പ്രണവ്​ഭവനിൽ പ്രവീൺ പ്രഭാകർ (21) പിടിയിലായി​. ജില്ല ലഹരിവിരുദ്ധ സ്ക്വാഡ്​, ഹരിപ്പാട്​ പൊലീസ്​ എന്നിവരുടെ നേതൃത്വത്തൽ നടത്തിയ പരിശോധനയിൽ ഇയാളിൽനിന്ന്​ മാരകശേഷിയുള്ള 13 ​ഗ്രാം മയക്കുമരുന്ന്​ പിടി​കൂടി. പ്രതി കൊലപാതകശ്രമം, അക്രമം, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ്. വിദ്യാർഥികളെ ലക്ഷ്യംവെച്ച്​ അന്തർസംസ്ഥാനങ്ങളിൽനിന്നും സിന്തറ്റിക് മയക്കുമരുന്ന്​ എത്തുന്നതായി ജില്ല പൊലീസ്​ മേധാവി ജി. ജയ്ദേവിന്​ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ്​ പിടിയിലായത്​. നാർകോട്ടിക് സെൽ ഡിവൈ.എസ്​.പി എം.കെ. ബിനുകുമാർ, ഡാൻസാഫ്​ ടീം, കായംകുളം ഡിവൈ.എസ്​.പി അലക്സ് ബേബി, ഹരിപ്പാട്​ സി.ഐ ശ്യാംകുമാർ ഉൾപ്പെട്ട പ്രത്യേകസംഘം പുലർച്ച നടത്തിയ വാഹന പരിശോധനക്കിടെ കെ.എസ്​.ആർ.ടി.സി ബസ്​സ്റ്റാൻഡിൽ വന്നിറങ്ങി താലൂക്ക് ആശുപത്രി ഭാഗത്തേക്ക്​ നടന്നുനീങ്ങിയ ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കേരളത്തിനുപുറത്തുനിന്നും കായംകുളം, വള്ളികുന്നം ഭാഗത്ത് ചെറുകിട വിൽപനക്കായി എത്തിച്ച എം.ഡി.എം.എയാണ്​ പിടികൂടിയത്​. മാർക്കറ്റിൽ 65,000 രൂപയോളം വിലവരുന്ന എം.ഡി.എം.എ ഗ്രാമിന് 2000 മുതൽ 5000 രൂപക്കാണ്​ വിൽക്കുന്നത്​. വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നതെന്നും പൊലീസിനോട്​ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. ഹരിപ്പാട്​ എസ്​.ഐ എച്ച്​. ഗിരീഷ്, എസ്​.സി.പി.ഒ സത്യൻ, സി.പി.ഒ നിഷാദ്, ഡാൻസാഫ്​ എസ്​.ഐ ഇല്യാസ്, എ.എസ്​.ഐ സന്തോഷ്, ജാക്സൺ, സി.പി.ഒ ഹരികൃഷ്ണൻ, ഷാഫി, രതീഷ്, അനസ്, പ്രവീഷ് എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി. APL praveen prabhakar പ്രവീൺ പ്രഭാകർ APL mdma പരിശോധനയിൽ പിടികൂടിയ മയക്കുമരുന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story