Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 6:35 PM GMT Updated On
date_range 18 Aug 2022 6:35 PM GMTപുറക്കാട് പഞ്ചായത്തിൽ റോഡുകൾ തുറന്നു
text_fieldsbookmark_border
ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ രണ്ടു റോഡുകളുടെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. ഏഴാം വാർഡിലെ എൻ.എച്ച്- 66 സി. കേശവൻ പാലം റോഡും എട്ടാം വാർഡിലെ കൊട്ടാരവളവ്-കൃഷ്ണൻചിറ റോഡുമാണ് ഉദ്ഘാടനം ചെയ്തത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 34 ലക്ഷം രൂപയാണ് എൻ.എച്ച്-66 സി. കേശവൻ പാലം റോഡിനായി വിനിയോഗിച്ചത്. 85 ലക്ഷം രൂപ ചെലവഴിച്ചാണ് കൊട്ടാരവളവ്-കൃഷ്ണൻചിറ റോഡ് നിർമിച്ചത്. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് എ.ഇ.ആർ. ജിത്തുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. രാജി, സ്ഥിരം സമിതി അധ്യക്ഷരായ പ്രിയ അജേഷ്, അഡ്വ. ജിനു രാജ്, പഞ്ചായത്ത് അംഗം ആർ. സുനി, കെ. കൃഷ്ണമ്മ, ടിന്റു കുഞ്ഞുമോൻ, ജൂലി എന്നിവർ പങ്കെടുത്തു. സ്മാര്‍ട്ട് നഴ്സറി ഉദ്ഘാടനം ആലപ്പുഴ: ടി.കെ.എം.എം യു.പി സ്കൂളില്‍ പൂര്‍വവിദ്യാർഥികളുടെ സഹായത്തോടെ സ്മാര്‍ട്ട് നഴ്സറി സജ്ജമായി. സ്മാര്‍ട്ട് നഴ്സറിയുടെ ഉദ്ഘാടനം ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് നിർവഹിച്ചു. സ്കൂള്‍ മാനേജര്‍ എം.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ക്ലാരമ്മ പീറ്റര്‍, പ്രഥമാധ്യാപിക പി. ഗീത, പൂര്‍വവിദ്യാർഥിയും റിട്ട. കനറാ ബാങ്ക് മാനേജറുമായ അഡ്വ. എം.വി. വിശ്വഭദ്രന്‍, എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറി പി.കെ. ബൈജു, പൊതുപ്രവര്‍ത്തകരായ ടി.ബി. ഉദയന്‍, എച്ച്. ഷാജഹാന്‍, കാരംടെക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ എസ്. പ്രമോദ്, കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ എസ്. പ്രദീപ്, പി.ടി.എ പ്രസിഡന്‍റ് ആര്‍. അനീഷ് എന്നിവര്‍ പങ്കെടുത്തു. APL smart class soumyaraj ടി.കെ.എം.എം യു.പി സ്കൂളില്‍ പൂര്‍വ വിദ്യാർഥികളുടെ സഹായത്തോടെ സജ്ജമാക്കിയ സ്മാര്‍ട്ട് നഴ്സറിയുടെ ഉദ്ഘാടനം ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു
Next Story