Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:22 AM IST Updated On
date_range 18 Aug 2022 12:22 AM ISTവല്ലാറ്റിൽ അബ്ദുൽ റഷീദ് ഫൗണ്ടേഷൻ ഉദ്ഘാടനം
text_fieldsbookmark_border
കറ്റാനം: വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിൽ അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്ന വല്ലാറ്റിൽ അബ്ദുൽ റഷീദിൻെറ നാമധേയത്തിൽ തുടക്കംകുറിക്കുന്ന ഫൗണ്ടേഷൻെറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചൂനാട് ഹിബാസ് കൺവെൻഷൻ സെന്‍ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ഫൗണ്ടേഷൻെറ പ്രധാന പ്രവർത്തന മേഖല. ചൂനാട്ടെ ഭിന്നശേഷി സ്കൂളിൽ സ്വയംതൊഴിൽ പദ്ധതി നടപ്പിലാക്കിയാണ് ഫൗണ്ടേഷൻ പ്രവർത്തന രംഗത്തേക്ക് കടക്കുന്നത്. ഉദ്ഘാടനം 19 വെള്ളിയാഴ്ച വൈകീട്ട് നാലിന് കലക്ടർ വി.ആർ. കൃഷ്ണതേജ നിർവഹിക്കും. ചടങ്ങിൽ അബ്ദുൽ റഷീദ് വല്ലാറ്റിൽ ഓർമ പതിപ്പിൻെറ പ്രകാശനവും നടക്കും. എം.ഇ.എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ഒ.ജെ. ലബ്ബ പതിപ്പ് ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story