Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:15 AM IST Updated On
date_range 18 Aug 2022 12:15 AM ISTകർഷക ദിനാഘോഷം
text_fieldsbookmark_border
ആലപ്പുഴ: കാർഷികവികസന കർഷകക്ഷേമ വകുപ്പും മുഹമ്മ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ആര്യക്കര എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി.സി. ഷീന പദ്ധതി വിശദീകരിച്ചു. പ്രദേശത്തെ മികച്ച കർഷകരെയും കർഷകത്തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ 641 കേന്ദ്രങ്ങളിലായി 18 ഏക്കർ സ്ഥലത്താണ് പുതിയതായി കൃഷി ആരംഭിച്ചത്. വ്യത്യസ്തമേഖലകളിലെ 641 പേർ വിവിധ വിളകൾ നട്ട് നടീൽ ഉത്സവത്തിൽ പങ്കാളികളായി. പച്ചക്കറി, ചേന, കാച്ചിൽ, വാഴ, കപ്പ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story