Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:15 AM IST Updated On
date_range 18 Aug 2022 12:15 AM ISTകുഞ്ഞുമനസ്സിൻ ആശയം വാനോളം ഉയരത്തിലെത്തിച്ച് മുഹമ്മദ് ഇന്‍സാഫ്
text_fieldsbookmark_border
അമ്പലപ്പുഴ: തൻെറ കൈകളുടെ നിയന്ത്രണത്തില്‍ ഡ്രോണ്‍ ആകാശത്ത് വട്ടമിട്ട് പറന്നപ്പോള്‍ ഒമ്പതാം ക്ലാസുകാരൻെറ ഏറെനാളത്തെ ആഗ്രഹമാണ് സഫലമായത്. നീർക്കുന്നം ഇനായത്ത് മൻസിലിൽ വി. വൺ അൻസിലിൻെറ മകൻ മുഹമ്മദ് ഇൻസാഫാണ് ഉപയോഗശൂന്യമായ വസ്തുക്കളിൽ കാമറ ഘടിപ്പിച്ച ഡ്രോൺ നിർമിച്ച് താരമായത്. എൽ.കെ.ജി മുതൽ നീർക്കുന്നം അൽഇജാബ സെൻട്രൽ സ്കൂളിലായിരുന്നു പഠനം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് കളിക്കാനായി വാങ്ങി നൽകിയ ഡ്രോൺ തകരാറിലായതിൻെറ നിരാശയിലാണ് സ്വന്തമായി ഡ്രോൺ നിർമിക്കണമെന്ന ആഗ്രഹത്തോടെ ശ്രമം ആരംഭിച്ചത്. തകരാറിലായ മൊബൈൽ ഫോൺ കാമറയും ഉൾപ്പെടുത്തി നാലു വർഷത്തിനിടെ മൂന്ന് തവണ നിർമിച്ചെങ്കിലും പരിശീലന പറത്തലിൽ തകരാർ സംഭവിച്ചു. മാതാവ് സുൽഫിയും സഹോദരി നുസ്ഹഫാത്തിമയും പ്രചോദനവും പിന്തുണയുമായി സദാസമയം നിലകൊണ്ടപ്പോൾ നാലാം തവണ ഡ്രോൺ നിർമിച്ച് പറത്തൽ വിജയകരമായി പൂർത്തീകരിച്ചതിൻെറ സന്തോഷത്തിലാണ് ഇൻസാഫ്. അലുമിനിയം പൈപ്പിലാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ ഉപയോഗശൂന്യമായ സീഡി, പേന, കമ്പി, കുപ്പികളുടെ അടപ്പ്, ഐസ്ക്രീം സ്റ്റിക്, വയർ കഷ്ണങ്ങൾ തുടങ്ങിയവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. റിമോട്ട് ഉപയോഗിച്ച് പറത്തുന്നത് കാണാൻ തൻെറ മൊബൈലിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. 600 മീറ്റർ ചുറ്റളവ് വരെ പറത്താൻ കഴിയുന്ന ഡ്രോണിന് 60 മുതൽ 90വരെ വേഗം ലഭിക്കുമെന്നാണ് ഇൻസാഫ് പറയുന്നത്. കാക്കാഴം ഹൈസ്കൂളിലാണ് പഠിക്കുന്നത്. ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൻെറ ഭാഗമായി സ്കൂളിൽ പതാക ഉയർത്തുന്നതിൻെറ ദൃശ്യങ്ങൾ കാമറ ഉപയോഗിച്ച് പകർത്തി നൽകിയതോടെ വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർക്കിടയിലെ താരമായി മാറിയിരിക്കുകയാണ് ഇൻസാഫ്. (മുഹമ്മദ് ഇന്‍സാഫ് ഡ്രോണ്‍ പറപ്പിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
