Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
സ്വാതന്ത്ര്യ ദിനാഘോഷം
cancel
പൂച്ചാക്കൽ: സ്വാതന്ത്ര്യദിനം അസീസി സ്‌പെഷൽ സ്കൂളിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് വിപിൻ പതാക ഉയർത്തി. മണപ്പുറം സെന്‍റ്​ തെരേസാസ് ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് ഗാർഡ് ഓഫ് ഓണർ സ്കൂൾ മാനേജർ ഫാ. ആന്‍റോച്ചൻ മംഗലശ്ശേരി പരിശോധിച്ചു. ദേശീയപതാക ഉയർത്തി. ഓടമ്പള്ളി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈകോടതി അഭിഭാഷക മായ കൃഷ്ണൻ നേതൃത്വം നൽകി. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ ചന്തിരൂർ മേഖല കമ്മിറ്റി സ്വാതന്ത്ര്യദിന സന്ദേശ സംഗമം സംഘടിപ്പിച്ചു. തുറവൂർ തഴുപ്പ് ജങ്ഷനിൽ നടന്ന പരിപാടിയിൽ കെ.കെ. അബ്ദുൽ ഹമീദ് ബാഖവി അധ്യക്ഷത വഹിച്ചു. ഡി.എം. മുഹമ്മദ്‌ മൗലവി ഉദ്ഘാടനം ചെയ്തു. പാണാവള്ളി സൗത്ത് മണ്ഡലം കമ്മിറ്റി പതാക ഉയർത്തി മധുരപലഹാരം വിതരണം നടത്തിയും സ്വാതന്ത്ര്യദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പതാക ഉയർത്തി. നദ്​വത്തുൽ ഇസ്​ലാം യു.പി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അഷ്റഫ് വെള്ളേഴത്ത് കുട്ടികളുടെ റാലി ഫ്ലാഗ്ഓഫ് ചെയ്തു. കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. മുഹമ്മദ് നസീർ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് സി.എസ്. സത്താർ അധ്യക്ഷത വഹിച്ചു. കൊമ്പനാമുറിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫൽ മുളക്കനും വടുതല ജങ്​ഷനിൽ മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സരിത ശ്രീനിവാസനും തോട്ടാളശ്ശേരിയിൽ ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു വെണ്ണിച്ചുതറയും മധുരക്കുളത്തും നദ്​വത്ത് നഗറിലും മാമ്മു ചെറുകാടും വടുതല ജെട്ടിയിൽ ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് അഷ്റഫും മൂലംകുഴിയിൽ ബ്ലോക്ക് സെക്രട്ടറി എൻ.എം. ബഷീറും പതാക ഉയർത്തി. പുതിയപാലം ഫലാഹ് മദ്​റസയിൽ സദർ മുഅല്ലിം സൈദു മുഹമ്മദ് ഖാസിമി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിന സന്ദേശം, പതാക ഉയർത്തൽ, മധുരപലഹാര വിതരണം തുടങ്ങിയവ നടന്നു. സി.പി.ഐ പെരുമ്പളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പളം വാത്തിക്കാടു ജെട്ടിയിൽ ദീപം തെളിച്ചും പ്രതിജ്ഞയെടുത്തും ആചരിച്ചു. കെ.കെ. പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു. ചിത്രം : പാണാവള്ളി അസീസി സ്പെഷൽ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story