Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:29 AM IST Updated On
date_range 17 Aug 2022 12:29 AM ISTസ്വാതന്ത്ര്യ ദിനാഘോഷങ്ങൾ
text_fieldsbookmark_border
പൂക്കള ഭാരതം ഒരുക്കി കുരുന്നുകൾ മാന്നാർ: ചെന്നിത്തല ഒരിപ്രം വെട്ടത്തുവിള ഗവ. എൽ.പി സ്കൂളിൽ പൂക്കള ഭാരതം ഒരുക്കിയ വിദ്യാർഥികളുടെ സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ടതായി. ഗാന്ധിജി, നെഹ്റു, ഭാരതാംബ, ഭഗത് സിങ് തുടങ്ങിയവരുടെ വേഷം ധരിച്ച് കുട്ടികൾ എത്തുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പ്രഥമാധ്യാപിക ആർ.മായ ദേശീയ പതാക ഉയർത്തി. എസ്.എം.സി അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.. ചെങ്ങന്നൂർ: ഗാന്ധി ദർശൻ സമിതി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. ഡി. വിജയകുമാർ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി. യശോധരൻ അധ്യക്ഷത വഹിച്ചു. മാന്നാർ: കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിലെ 162 -ാം നമ്പർ അംഗൻവാടിയിൽ പൊതുപ്രവർത്തകൻ സഹായി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ കുട്ടികളുടെ രക്ഷിതാക്കളും സ്വാതന്ത്ര്യ ദിന റാലി നടത്തി. പുലിയൂര്‍: ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗത്തിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങിൽ പ്രസിഡന്‍റ് അഡ്വ.ഡി.നാഗേഷ് കുമാര്‍ ദേശീയ പതാകയുയര്‍ത്തി. കരയോഗാംഗങ്ങളായ അമ്പത് വിമുക്തഭടന്മാരെ ആദരിച്ചു. പുലിയൂര്‍ ക്ഷീരോൽപാദക സഹകരണ സംഘത്തില്‍ പ്രസിഡന്‍റ് അഡ്വ.ഡി.നാഗേഷ് കുമാര്‍ ദേശീയ പതാക ഉയര്‍ത്തി. പുലിയൂര്‍ ജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യദിനത്തിൽ പ്രസിഡന്‍റ് കെ.ജി. രാമകൃഷ്ണന്‍ ദേശീയ പതാക ഉയര്‍ത്തി. സെക്രട്ടറി അഡ്വ.ഡി.നാഗേഷ് കുമാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മാന്നാർ മഹാത്മാന്ധി വാട്ടർ സ്റ്റേഡിയത്തിൽ മഹാത്മാഗാന്ധി ബോട്ട് റേസ് ജനറൽ കൺവീനറും കെ.പി. സി.സി സെക്രട്ടറിയുമായ അഡ്വ എൻ.ഷൈലാജ് ദേശീയപതാക ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
