Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:29 AM IST Updated On
date_range 17 Aug 2022 12:29 AM ISTയുവതയുടെ പ്രതിഷേധമായി ഫ്രീഡം സ്ട്രീറ്റ്
text_fieldsbookmark_border
ബി.ജെ.പിക്ക് ചുവടുറപ്പിക്കാൻ അവസരം സൃഷ്ടിക്കുന്നു -എ. വിജയരാഘവൻ ആലപ്പുഴ: ജനകീയ പ്രശ്നങ്ങളെ വർഗീയതകൊണ്ട് നേരിടുന്ന കേന്ദ്ര സർക്കാറിനെതിരായ പ്രതിഷേധവും യുവജനങ്ങളുടെ അമർഷവും വിളിച്ചറിയിച്ച് ഡി.വൈ.എഫ്.ഐയുടെ ഫ്രീഡം സ്ട്രീറ്റ്. 'എന്‍റെ ഇന്ത്യ, എവിടെ ജോലി?, എവിടെ ജനാധിപത്യം? മതനിരപേക്ഷതയുടെ കാവലാളാവുക' മുദ്രാവാക്യമുയർത്തി ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് നഗരചത്വരത്തിലേക്കാണ് റാലി നടത്തിയത്. പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് തീവ്രഹിന്ദുത്വവാദത്തിന് അവസരമൊരുക്കിയ കോൺഗ്രസ് കേരളത്തിലും ബി.ജെ.പിക്ക് ചുവടുറപ്പിക്കാനുള്ള അവസരം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ബി.ജെ.പി നേതാവ് സുരേന്ദ്രൻ പറയുന്നത് തന്നെയാണ് കോൺഗ്രസ് നേതാവ് സുധാകരനും പറയുന്നത്. ഭരണഘടനതന്നെ ആപത്തിലേക്ക് പോകുകയാണ്. രാജ്യത്തെ പാവങ്ങളുടെ പ്രതീക്ഷ ഇടതുപക്ഷത്തിലാണ്. കേരളമാണ് അവർക്ക് മുന്നിൽ ബദൽ. ആ ബദലിനെ ശക്തിപ്പെടുത്തുകയും സംഘ്പരിവാറിന്റെ തീവ്രഹിന്ദുത്വ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്ന പ്രതിജ്ഞഞയെടുത്ത് മുന്നേറുകയും ചെയ്യണമെന്നും വിജയാരാഘവൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് ജയിംസ് സാമുവേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. രാഹുൽ, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാൻ, എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, എം.എസ്. അരുൺകുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രമ്യ രമണൻ, സി. ശ്യാംകുമാർ, എസ്. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. APL DYFI Youth Street ആലപ്പുഴയിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story