Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right...

മത്സ്യത്തൊഴിലാളികൾക്ക്​ ഐക്യദാർഢ്യം; കലക്ടറേറ്റ്​​ മാർച്ച്​ നടത്തി

text_fields
bookmark_border
ആലപ്പുഴ: തിരുവനന്തപുരം അതിരൂപതയിൽ നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ കലക്ടറേറ്റ്​​ മാർച്ചും ധർണയും നടത്തി. മൗണ്ട് കാർമൽ കത്തീഡ്രൽ അങ്കണത്തിൽനിന്ന്​ ആരംഭിച്ച മാർച്ച് ആലപ്പുഴ രൂപത അധ്യക്ഷൻ ബിഷപ്​ ഡോ. ജയിംസ് ആനാപറമ്പിൽ ഫ്ലാഗ്ഓഫ് ചെയ്തു. തുടർന്ന്​ നടന്ന ധർണ രൂപത വികാരി ജനറൽ ഡോ. ജോയി പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക മത്സ്യത്തൊഴിലാളി യൂനിയൻ പ്രസിഡന്റ് ഫാ. സ്റ്റീഫൻ എം. പുന്നയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ രൂപത പി.ആർ.ഒ ഫാ. സേവ്യർ കുടിയാംശ്ശേരിൽ വിഷയാവതരണം നടത്തി. ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ, അൽമായ കമീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ. എഡ്​വേഡ്​ പുത്തൻപുരയ്ക്കൽ, ഫാ. ആന്‍റണി ടോപോൾ, ഫാ. അലക്സാണ്ടർ കൊച്ചിക്കാരൻവീട്ടിൽ, പീറ്റർ തയ്യിൽ, ജോൺ ബ്രിട്ടോ, തങ്കച്ചൻ ഈരശ്ശേരിൽ, സാബ തോമസ്, സന്തോഷ് കുടിയനാട്, സി. ലീല ജോസ്​, ബൈജു അരശ്ശർക്കടവിൽ, ഐസക്​ ആഞ്ഞിലിപറമ്പിൽ, ജസ്റ്റീന, സോഫി രാജു, ബീന പോൾ തുടങ്ങിയവർ സംസാരിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കലക്ടർക്ക്​ നിവേദനവും നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story