Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:06 AM IST Updated On
date_range 17 Aug 2022 12:06 AM ISTഅമ്പലപ്പുഴ ക്ഷേത്രത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ സമർപ്പണം നടന്നു
text_fieldsbookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവീകരിച്ച നിർമാണ പ്രവർത്തനങ്ങളുടെ സമർപ്പണം നടന്നു. പടിഞ്ഞാറെ നടയിലെ ആൽത്തറ, നടപ്പന്തൽ, കളിത്തട്ട് എന്നിവയുടെ നവീകരണവും ക്ഷേത്ര തിരുമുറ്റത്തെ ചരൽ വിരിക്കലുമാണ് പൂർത്തിയായത്. ഭക്തരുടെയും അമ്പലപ്പുഴ കുടുംബവേദിയുടെയും സഹായത്തോടെയാണ് 10 ലക്ഷം രൂപ ചെലവിൽ നവീകരണം പൂർത്തിയാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് അഡ്വ. അനന്തഗോപൻ നവീകരണ പ്രവർത്തനങ്ങളുടെ സമർപ്പണം നിർവഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് മധു പി. ദേവസ്വം പറമ്പ് അധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് അസി. കമീഷണർ ജെ. ആശാ കുമാരി, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി.ആർ. ശ്രീശങ്കർ, ഉപദേശക സമിതി വൈസ് പ്രസിഡന്‍റ് എൻ. ശശീന്ദ്രൻ, സെക്രട്ടറി ജി. ഉണ്ണികൃഷ്ണൻ അനുഗ്രഹ, കുടുംബവേദി വൈസ് ചെയർമാൻ രാജഗോപാലൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story