Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബി.ജെ.പിയുടെ വോട്ട്​...

ബി.ജെ.പിയുടെ വോട്ട്​ ബാങ്ക്​ രാഷ്ട്രീയം മതേതരത്വത്തിന്​ ഭീഷണി -ചെന്നിത്തല

text_fields
bookmark_border
കോൺഗ്രസ്​ നവസങ്കൽപ്​ പദയാത്ര സമാപിച്ചു ആലപ്പുഴ: ബി.ജെ.പി സർക്കാറിന്‍റെ വോട്ട്​ ബാങ്ക്​ രാഷ്ട്രീയം രാജ്യത്തെ മതേതരത്വത്തിന്​ ഭീഷണിയാണെന്ന്​ മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് നയിച്ച നവസങ്കൽപ്​ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒളിഞ്ഞും തെളിഞ്ഞും കമ്യൂണിസ്റ്റ്​ പാര്‍ട്ടി കേരളത്തിലെ സ്വാതന്ത്ര്യസമര മുന്നേറ്റത്തെ പിന്നില്‍നിന്ന് കുത്തിയവരാണ്. ഗാന്ധിജിയെ വാര്‍ധയിലെ കള്ളന്‍ എന്നു വിളിക്കുകയും സ്വാതന്ത്ര്യം വെളുത്ത സായിപ്പില്‍നിന്ന് കറുത്ത സായിപ്പിലേക്കുള്ള അധികാരമാറ്റം മാത്രമാണെന്ന ദുഷ്പ്രചാരണം നടത്തുകയും ചെയ്തവര്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ വന്നിട്ടുള്ളത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്‍റ്​ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.ജെ. ജോബ്, അഡ്വ. കെ.പി. ശ്രീകുമാര്‍, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ എം. മുരളി, അഡ്വ. കോശി എം. കോശി, അഡ്വ. ജോണ്‍സണ്‍ എബ്രഹാം, ബി. ബൈജു, കെ.കെ. ഷാജു, അഡ്വ. എബി കുര്യാക്കോസ്, അഡ്വ. ഷാജി മോഹന്‍, മാന്നാര്‍ അബ്ദുൽ ലത്തീഫ്, നെടുമുടി ഹരികുമാര്‍, എസ്. ദീപു, അഡ്വ. എസ്. ശരത്, സുനില്‍ പി. ഉമ്മന്‍, ഡി.സി.സി ഭാരവാഹികളായ സുനില്‍ ജോര്‍ജ്, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, ബിന്ദു ബൈജു, സി.വി. മനോജ്കുമാര്‍, സിറിയക് ജേക്കബ്, എന്‍. ചിദംബരന്‍, ടി.എച്ച്. ഹാമിദ്, അഡ്വ. കെ.ആര്‍. മുരളീധരന്‍, അഡ്വ. വി. ഷുക്കൂര്‍, ബാബു ജോർജ്​, അഡ്വ. പി.ജെ. മാത്യു, അഡ്വ. റീഗോ രാജു, അഡ്വ. ജി. മനോജ്കുമാര്‍, അഡ്വ. ടി.എച്ച്. സലാം, അഡ്വ. സി.ഡി. ശങ്കര്‍, സജി ജോസഫ്, ആര്‍. ശശിധരന്‍, രാജന്‍ ചെങ്കിളില്‍, കെ.കെ. സുരേന്ദ്രനാഥ്, സജി കുര്യാക്കോസ്, ബി. രാജലക്ഷ്മി, ശ്രീദേവി രാജന്‍, രമ തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story