Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമക്കളെ കൊന്ന്​...

മക്കളെ കൊന്ന്​ പൊലീസുകാരന്റെ ഭാര്യ ജീവനൊടുക്കിയ സംഭവം: കുറ്റപത്രമായി

text_fields
bookmark_border
ആലപ്പുഴ: മക്കളെ കൊലപ്പെടുത്തിയ ശേഷം പൊലീസുകാരന്റെ ഭാര്യ ആത്മഹത്യചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ ഫസ്റ്റ് ​ക്ലാസ്​ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി ഒന്നിൽ കഴിഞ്ഞദിവസമാണ്‌ അന്വേഷണസംഘം കുറ്റപത്രം നൽകിയത്‌. ജാമ്യവ്യവസ്ഥ ലംഘിച്ച ​പൊലീസുകാരന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ആലപ്പുഴ മെഡിക്കൽ കോളജ് പൊലീസ് എയ്ഡ് പോസ്റ്റിലെ സി.പി.ഒ റെനീസിന്റെ ഭാര്യ നജ്‍ല (27), മകൻ ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരാണ്‌ മൂന്നുമാസം മുമ്പ്​ മരിച്ചത്‌. ആത്മഹത്യ പ്രേരണക്കുറ്റമാണ്‌ റെനീസിനെതിരെ ചുമത്തിയിട്ടുള്ളത്‌. റെനീസിന്‍റെ കാമുകി ഷഹാനയും (24) കേസിൽ അറസ്റ്റിലായിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റമാണ്​ ഇവർക്കെതിരെയും ചുമത്തിയിട്ടുള്ളത്​. തന്നെ വിവാഹം കഴിക്കണമെന്ന്​ റെനീസിൽ സമ്മർദം ചെലുത്തിവരുകയായിരുന്നു ഷഹാന. ഇക്കാര്യം പറഞ്ഞ് താമസ സ്ഥലമായ പൊലീസ് ക്വാർട്ടേഴ്സിലെത്തി ഇവർ നജ്​ലയെ ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്കകമാണ്​ ജീവനൊടുക്കിയത്​. ഷഹാനയുടെ നീക്കങ്ങൾക്ക്​ റെനീസിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നാണ്‌ കണ്ടെത്തൽ. ശനിയാഴ്ചതോറും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. എന്നാൽ, കഴിഞ്ഞ രണ്ട്​ ശനിയാഴ്ചകളിൽ ഇയാൾ ഹാജരായില്ല. ഇതേ തുടർന്നാണ്‌ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്​ ആവശ്യപ്പെട്ടത്. മേയ്‌ 10നാണ് നജ്‍ലയും കുട്ടികളും മരിച്ചത്‌. ടിപ്പുസുൽത്താന്റെ കഴുത്തിൽ ഷാൾ മുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്‍ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. അന്ന്​ രാത്രി ഡ്യൂട്ടിയിലായിരുന്നു റെനീസ്. 'തെരേസ്യൻ അമൃതോത്സവ്​ 2022' മെഗാ ക്വിസ്​ ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുന്ധിച്ച് നടന്ന 'തെരേസ്യൻ അമൃതോത്സവ്-2022' ഇന്‍റർ സ്കൂൾ മെഗാ ക്വിസിൽ പറവൂർ ഗവ. എച്ച്.എസ്.എസിലെ എസ്​.ജെ. ദേവപ്രിയ, അശ്വിൻ അൻജു എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അയ്യൻകോയിക്കൽ ഗവ. എച്ച്.എസ്.എസിലെ എസ്. ഹീര, ശിവഹരി എന്നിവർ രണ്ടാം സ്ഥാനവും ചേർത്തല മുട്ടം ഹോളി ഫാമിലി എച്ച്.എസ്.എസിലെ കാർത്തിക് നാഥ്, അരുൺ കൃഷ്ണ എന്നിവർ മൂന്നാം സ്ഥാനവും നേടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിൽനിന്ന് 85 ടീമുകൾ പങ്കെടുത്തു. അലക്സ് അലോഷ്യസ് ക്വിസ് മാസ്റ്ററായ മത്സരത്തിൽ അവാസാന റൗണ്ടിൽ വന്ന ആറ് ടീമുകൾ തമ്മിലുള്ള മത്സരത്തിൽനിന്നാണ് മൂന്ന് ടീമുകൾ വിജയം നേടിയത്. വിവിധ സ്കൂളുകളിൽനിന്ന്​ അഞ്ചുമുതൽ 10ാം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുത്തു. മെഗാ ക്വിസിൽ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5001, 3001, 1001 രൂപയുടെ കാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. വാസ്കോഡഗാമ മുതൽ മൗണ്ട് ബാറ്റൺ വരെ (1498 മുതൽ 1947 വരെ) എന്ന പ്രധാന വിഷയത്തോടൊപ്പം പൊതുചോദ്യങ്ങളും ഉൾപ്പെടുത്തിയായിരുന്നു ക്വിസ് മത്സരം. ചൂച്ചാക്കൽ എസ്.ഐ കെ.ജെ. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ആന്‍റോച്ചൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. ഷിബു, രതി നാരയണൻ, ഹെസ്മിസ്ട്രസ് എലിസബത്ത് പോൾ പി.ടി.എ പ്രസിഡന്‍റ്​ പി.ആർ. സുമേരൻ, തെരേസ്യൻ അമൃതോത്സവ് കൺവീനർ ഫാ. സിബിൻ പെരിയപ്പാടൻ, ഫാ. വിപിൻ കുരിശുതറ, സോന ജോയി, ജിത്തു ജോയി എന്നിവർ സന്നിഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story