Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:08 AM IST Updated On
date_range 14 Aug 2022 12:08 AM ISTമാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം: നഗരസഭ വീട്ടുപടിക്കലെത്തും
text_fieldsbookmark_border
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭ നടത്തുന്ന 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഞായറാഴ്ച ശുചിത്വ സന്ദേശ റാലി നടക്കും. റാലിയിൽ പങ്കെടുക്കുന്ന നഗരസഭയുടെ വാഹനങ്ങളിലേക്ക് ജനങ്ങൾക്ക് മാലിന്യം കൈമാറാം. കാമ്പയിന്‍റെ ഭാഗമായി നഗരത്തിലെ അരലക്ഷം വീടുകളിൽ കെട്ടിക്കിടക്കുന്നതും ദൂരീകരിക്കാൻ ബുദ്ധിമുട്ടുള്ളതുമായ റിജക്ടഡ് വേസ്റ്റ് നഗരസഭ സ്വീകരിക്കും. ബൾബ്, ട്യൂബ് എന്നിവയൊഴികെ ഇലക്ട്രോണിക് വേസ്റ്റ്, പഴയ ചെരിപ്പ്, ബാഗ്, മറ്റ് ലെതർ ഉൽപന്നങ്ങൾ എന്നിവ നൽകാം. ആലിശ്ശേരി വാട്ടര്‍ കിയോസ്ക് ഗ്രൗണ്ട്, ബീച്ച് ഇന്ത്യന്‍ കോഫീഹൗസ് കോമ്പൗണ്ട്, വഴിച്ചേരി സ്ലോട്ടര്‍ ഹൗസ്, കാപ്പില്‍ മുക്കിനു വടക്കുവശം സ്വകാര്യ ഗ്രൗണ്ട്, വാടക്കനാല്‍ എയ്റോബിക് ഗ്രൗണ്ട്, വലിയ ചുടുകാട് വാട്ടര്‍ കിയോസ്ക് ഗ്രൗണ്ട് എന്നിവയാണ് മാലിന്യ ശേഖരണ കേന്ദ്രങ്ങൾ. നിശ്ചിത കേന്ദ്രങ്ങളിൽ മാലിന്യമെത്തിക്കാൻ സ്വന്തമായി വാഹനമില്ലാത്തവർക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ശുചിത്വ സന്ദേശ വാഹന റാലി സംഘടിപ്പിച്ചിരിക്കുന്നതെന്നും എല്ലാ നഗരവാസികളും ഈ അവസരം പ്രയോജനപ്പെടുത്തി വീടുകളിലെ ഉപയോഗശൂന്യമായ അനാവശ്യ വസ്തുക്കൾ ദൂരീകരിക്കണമെന്ന് നഗരസഭ അധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു. ധാർമിക വിദ്യാഭ്യാസം വ്യാപകമാക്കണം -കെ.എൻ.എം ആലപ്പുഴ: വിദ്യാർഥികളിൽ വ്യാപകമായ കുറ്റകൃത്യ പ്രവണതകളെയും മയക്കുമരുന്ന് മാഫിയ ബന്ധത്തെയും ഫലപ്രദമായി പ്രതിരോധിക്കാൻ സനാതന ബോധവും മൂല്യ സങ്കൽപങ്ങളും ചെറുപ്രായത്തിലെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കെ.എൻ.എം സംസ്ഥാന വിദ്യാഭ്യാസ ബോർഡ് മെംബർ അബ്ദുൽ അസീസ് സുല്ലമി അഭിപ്രായപ്പെട്ടു. കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് ജില്ലതലത്തിൽ കലക്ടറേറ്റ് ജങ്ഷനിലെ സലഫി സെന്‍ററിൽ സംഘടിപ്പിച്ച അധ്യാപക പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിന്‍റെയും ലഹരിമരുന്നുകളുടെയും അപകടങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ പ്രത്യേകമായ ബോധവത്കരണം അനിവാര്യമാണെന്നും മയക്കുമരുന്ന് ഉണ്ടാക്കുന്ന ഗുരുതര സാമൂഹിക- ആരോഗ്യ- കുടുംബ പ്രശ്നങ്ങളെ ഗൗരവമായിത്തന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബീറലി മാസ്റ്റർ, സി.എം. ഇബ്രാഹിം മൗലവി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ് നയിച്ചു. സുബൈർകുട്ടി മൗലവി അധ്യക്ഷത വഹിച്ചു. നൗഷാദ് സ്വലാഹി സ്വാഗതം പറഞ്ഞു. ജില്ലയിലെ മുപ്പതോളം മദ്റസ അധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story