Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാലിന്യത്തില്‍നിന്നും...

മാലിന്യത്തില്‍നിന്നും സ്വാതന്ത്ര്യം

text_fields
bookmark_border
ആലപ്പുഴ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭ 'മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം' എന്ന ശുചിത്വ കാമ്പയിൻ നടത്തുന്നു. ഇതിന്‍റെ ഭാഗമായി നഗരത്തിലെ അരലക്ഷം വീടുകളിൽ കെട്ടിക്കിടക്കുന്നതും ദൂരീകരിക്കാൻ ബുദ്ധിമുട്ടുള്ളതുമായ റിജക്ടഡ് വേസ്റ്റ്​ നഗരസഭ സ്വീകരിക്കും. ദീർഘനാളായുള്ള പൊതുജനങ്ങളുടെ ആവശ്യമാണ് നടപ്പാക്കുന്നത്. ഉപയോഗ ശൂന്യമായ ചെരിപ്പ്, ബാഗ്, മറ്റ് ലെതർ ഉൽപന്നങ്ങൾ, ബൾബ്, ട്യൂബ് എന്നിവയൊഴികെയുള്ള ഇലക്ട്രോണിക് വേസ്റ്റ്​ എന്നിവ സ്വീകരിക്കും. 52 വാര്‍ഡിനുമായി ആറ്​ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് മാലിന്യം എത്തിക്കാം. ആലിശ്ശേരി വാട്ടര്‍ കിയോസ്​ക്​ ഗ്രൗണ്ട്, ബീച്ച് ഇന്ത്യന്‍ കോഫീ ഹൗസ് കോമ്പൗണ്ട്, വഴിച്ചേരി സ്ലോട്ടര്‍ ഹൗസ്, കാപ്പില്‍ മുക്കിനു വടക്കുവശം സ്വകാര്യ ഗ്രൗണ്ട്, വാടക്കല്‍ എയ്റോബിക് ഗ്രൗണ്ട്, വലിയ ചുടുകാട് വാട്ടര്‍ കിയോസ്ക് ഗ്രൗണ്ട് എന്നീ കേ​ന്ദ്രങ്ങളില്‍ ഏത്​ വാര്‍ഡിലുള്ളവര്‍ക്കും ഈമാസം 13, 14 തീയതികളിൽ റിജക്ടഡ് മാലിന്യം എത്തിക്കാം. ഈമാസം 15ന് നഗരസഭ ഇങ്ങനെ സംഭരിക്കുന്ന വേസ്റ്റുകള്‍ പൂർണമായും നീക്കം ചെയ്യും. അതോടൊപ്പം 52 വാര്‍ഡിലും പൊതുസ്ഥലങ്ങൾ ശുചീകരിച്ച് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ രാവിലെ ഏഴിന്​ പതാക ഉയര്‍ത്തും. മികച്ച ശുചീകരണ പ്രവർത്തനം നടത്തിയ കൗൺസിലർക്കും വാർഡിനും പ്രത്യേക പുരസ്കാരമുണ്ടാകുമെന്ന് നഗരസഭ അധ്യക്ഷ സൗമ്യരാജ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു. ഈമാസം 15ന് രാവിലെ എട്ടിന് നഗരസഭയില്‍ ദേശീയ പതാക ഉയർത്തി 'മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം' എന്ന പ്രഖ്യാപനത്തോടെ കാമ്പയിൻ പൂർത്തിയാവും.
Show Full Article
Next Story