Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:14 AM IST Updated On
date_range 13 Aug 2022 12:14 AM ISTമണ്ണിനെ അറിഞ്ഞുള്ള കൃഷിരീതി പ്രോത്സാഹിപ്പിക്കണം -പി. പ്രസാദ്
text_fieldsbookmark_border
കായംകുളം: മണ്ണിനെ അറിഞ്ഞുള്ള കൃഷിരീതിയിലൂടെ ഉൽപാദനവും സംഭരണവും വർധിപ്പിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ കൽപവജ്ര ആഘോഷങ്ങളുടെ ഭാഗമായുള്ള ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൃഷി മൂല്യവർധനത്തിലും വിപണനത്തിലും മാറ്റം വന്നാൽ മാത്രമേ കാർഷിക പുരോഗതി കൈവരിക്കാനാകൂ. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന തപാൽ കവർ, സ്റ്റാമ്പ് എന്നിവയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഷൂലി ബർമാൻ പ്രത്യേക തപാൽ കവറിന്റെ പ്രകാശനം നടത്തി. സി.പി.സി.ആർ.ഐ ഡയറക്ടർ ഡോ. അനിത കരുൺ ഏറ്റുവാങ്ങി. നഗരസഭ ചെയർപേഴ്സൻ പി. ശശികല, ഡയറക്ടർ ഓഫ് പോസ്റ്റൽ സർവിസ് അർച്ചന ഗോപിനാഥ്, കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ, സി.പി.സി.ആർ.ഐ പ്രാദേശിക കേന്ദ്രം മേധാവി ഡോ. അനിതകുമാരി, ഡോ. റജി ജേക്കബ് എന്നിവർ സംസാരിച്ചു. ശിൽപശാല നബാർഡ് സി.ജി.എം ജി. ഗോപകുമാരൻ നായരും വിദ്യകളുടെ പ്രദർശനം കാനറ ബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാറും ഉദ്ഘാടനം ചെയ്തു. സാങ്കേതിക സെഷനുകളിൽ നബാർഡ് സി.ജി.എം ജി. ഗോപകുമാരൻ നായർ, പ്ലാനിങ് ബോർഡ് അംഗം പ്രഫ. ഡോ. ജിജു പി. അലക്സ്, നാളികേര വികസന ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ദീപ്തി നായർ, സിമി ഉണ്ണികൃഷ്ണൻ, സലിൻ തപസി, ഡോ. സി. തമ്പാൻ എന്നിവർ ക്ലാസ് നയിച്ചു. 80ലധികം കർഷക ഉൽപാദക സംഘങ്ങളുടെ പ്രതിനിധികളും വിദ്യാർഥികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story