Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസര്‍ഗപ്രഭ; മികവ്

സര്‍ഗപ്രഭ; മികവ് സംഗമം

text_fields
bookmark_border
കറ്റാനം: ജില്ല പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷന്‍ പരിധിയില്‍നിന്നും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരുടെ സംഗമം 14 ന് ഉച്ചക്ക് രണ്ടിന് കറ്റാനം വലിയപള്ളി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ല പഞ്ചായത്ത് അംഗം നികേഷ് തമ്പി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍, ബിരുദ ബിരുദാനന്തര തലങ്ങളിലെ റാങ്ക് ജേതാക്കള്‍, ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകള്‍, പുരസ്‌കാരങ്ങള്‍ നേടിയ സ്ഥാപനങ്ങള്‍ എന്നിവയാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്കെല്ലാം ഉപഹാരങ്ങൾ നൽകും. കൂടാതെ വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും അനുമോദിക്കും. ഉച്ചക്ക് രണ്ടിന് കറ്റാനം വലിയപള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മുന്‍ മന്ത്രി സജി ചെറിയാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. യു. പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിക്കും. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവര്‍ ആദരിക്കും. പത്രസമ്മേളനത്തില്‍ ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ എ.എം. ഹാഷിര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പി. മാത്യു എന്നിവരും സംബന്ധിച്ചു.
Show Full Article
Next Story