Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:04 AM IST Updated On
date_range 13 Aug 2022 12:04 AM ISTനെഹ്‌റു ട്രോഫി വള്ളംകളി :വിഡിയോ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു
text_fieldsbookmark_border
ആലപ്പുഴ : 68ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ പ്രചാരണത്തിനായി വിഡിയോ മത്സരത്തിന് പബ്ലിസിറ്റി കമ്മിറ്റി എന്‍ട്രികള്‍ ക്ഷണിച്ചു. പശ്ചാത്തല സംഗീതം ഉള്‍പ്പെടെയുള്ള പരമാവധി ഒരു മിനിറ്റില്‍ കവിയാത്ത എച്ച്.ഡി. ക്വാളിറ്റി വിഡിയോകളാണ് സമര്‍പ്പിക്കേണ്ടത്. ആനിമേഷന്‍ വിഡിയോകളും പരിഗണിക്കും. പകര്‍പ്പവകാശ ലംഘനമില്ലാത്ത ദൃശ്യങ്ങള്‍ മാത്രമേ വിഡിയോ തയാറാക്കാൻ ഉപയോഗിക്കാവൂ. ഡി.വി.ഡി അല്ലെങ്കിൽ പെന്‍ ഡ്രൈവില്‍ ആഗസ്റ്റ് 19 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. ഒന്നാം സ്ഥാനം നേടുന്ന വിഡിയോക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കും. എന്‍ട്രികള്‍ അയക്കുന്ന കവറില്‍ '68ാമത് നെഹ്‌റു ട്രോഫി ജലമേള- പ്രമോഷന്‍ വിഡിയോ മത്സരം' എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രിയേ സമര്‍പ്പിക്കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം. എന്‍ട്രികള്‍ അയക്കേണ്ട വിലാസം- കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം: ആലപ്പുഴ ഗവൺമൻെറ് ടി.ഡി. ജെ. ബി സ്കൂൾ വിളംബര ജാഥ സംഘടിപ്പിച്ചു ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ഗവൺമൻെറ് ടി.ഡി.ജെ.ബി സ്കൂൾ വിളംബര ജാഥ സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിച്ചും ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചും നടന്ന ജാഥക്ക് എ.എൻ. പുരം വാർഡ് കൗൺസിലർ ശ്രീമതി സുമ, ഹെഡ്മിസ്ട്രസ് ജെ. ശ്രീദേവി, എസ്.എം.സി ചെയർമാൻ മധുകുമാർ, തുടങ്ങിയവരും അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story