Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനഗരത്തിൽ...

നഗരത്തിൽ തെരുവുനായ്​ക്കളുടെ വിളയാട്ടം: ഒമ്പത് പേർക്ക് കടിയേറ്റു

text_fields
bookmark_border
നഗരത്തിൽ തെരുവുനായ്​ക്കളുടെ വിളയാട്ടം: ഒമ്പത് പേർക്ക് കടിയേറ്റു
cancel
കായംകുളം: തെരുവുനായ്​ക്കൾ വിഹരിക്കുന്ന നഗരത്തിൽ, പൊലീസ് സ്റ്റേഷന് മുന്നിൽ ജോലിയിലായിരുന്ന ഹോംഗാർഡ് അടക്കം നാലുപേർക്ക് നേരെ പേപ്പട്ടിയുടെ ആക്രമണം. വിവിധയിടങ്ങളിൽ വെച്ച്​ നാലുപേർക്കും കടിയേറ്റു. സാരമായി പരിക്കേറ്റ കായംകുളം ട്രാഫിക് എൻഫോഴ്സ്​മെന്റ് യൂനിറ്റിലെ ഹോം ഗാർഡായ എസ്. രഘുവിനെ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്​ സംഭവം. കായംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ നിൽക്കുകയായിരുന്ന രഘുവിനെ ഇതുവഴി വന്ന നായ്​ ആക്രമിക്കുകയായിരുന്നു. ഇടതു തുടയിലാണ് കടിയേറ്റത്. ശ്രീകുമാർ (38), സ്മിത കുമാരി (56), കുഞ്ഞുമോൻ (51), സമീഷ് (28),അനന്തൻ (27), സജി തോമസ് (54), സമി (3), രഘു (56) എന്നിവരാണ് കടിയേറ്റ മറ്റുള്ളവർ. നിരവധി നായ്​ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്​ ശല്യം രൂക്ഷമാണ്. റോഡുകൾ സന്ധ്യ കഴിഞ്ഞാൽ നായ്​ക്കൾ കൈയടക്കും. പാതയോരങ്ങളിൽ ഭക്ഷണ മാലിന്യം കുന്നുകൂടുന്നതാണ് നായ്​ക്കളെ ആകർഷിക്കുന്ന ഘടകം. നിയന്ത്രണത്തിനായി നടപടി സ്വീകരിക്കുന്നതിൽ അധികൃതരും വീഴ്ച വരുത്തുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story