Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറിലയൻസിന് വഴിവിട്ട...

റിലയൻസിന് വഴിവിട്ട സഹായം; നഗരസഭ കൗൺസിൽ ബഹിഷ്കരിച്ച് പ്രതിപക്ഷം

text_fields
bookmark_border
ആലപ്പുഴ: റിലയൻസിന് കേബിൾ സ്ഥാപിച്ച ഇനത്തിൽ നഗരസഭയിൽ അടയ്ക്കേണ്ട കോടി കണക്കിന് രൂപ ഇളവ് ചെയ്യാനുള്ള കൗൺസിൽ അജണ്ടയിൽ വിയോജനം രേഖപ്പെടുത്തി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ കൗൺസിലർമാർ ധർണ നടത്തി. നഗരസഭയിലെ റോഡുകളിൽ കേബിൾ സ്ഥാപിക്കുന്നതിന് റിസ്റ്റോറേഷൻ ചാർജ് ഇനത്തിൽ ലഭിക്കേണ്ട തുക ഒഴിവാക്കി നൽകുന്നത് ഭരണാധികാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ കമീഷൻ ലഭിച്ചത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു ആരോപിച്ചു. നഗരസഭയിൽ 130 കിലോമീറ്ററോളം കേബിൾ സ്ഥാപിച്ച റിലയൻസിന് കേവലം 34 കിലോമീറ്റർ മാത്രം കേബിൾ സ്ഥാപിച്ചതിന്റെ പണമടച്ച് ഒത്തുതീർപ്പ് നടത്താനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. 29 കോടി അടക്കേണ്ടതിന്റെ സ്ഥാനത്ത് കേവലം ഏഴുകോടി രൂപ. അതിൽ തന്നെ അഞ്ചു കോടി മുൻ കൗൺസിലിന്റെ കാലത്ത് അടച്ചതാണ്. സാമ്പത്തിക ഞെരുക്കം പറഞ്ഞ് വികസന പ്രവർത്തനങ്ങൾ നടത്താതിരിക്കുന്ന ഈ സന്ദർഭത്തിൽ 29 കോടിയുടെ സ്ഥാനത്ത് രണ്ട്​ കോടി വാങ്ങി റിലയൻസിനെതിരെ ആരോപണമുന്നയിച്ചവർ തന്നെയാണ് ഒത്തുതീർപ്പിന് നേതൃത്വം നൽകുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണാധികാരികൾക്കെതിരെ കൗൺസിലിന് പുറത്തും പ്രക്ഷോഭം ആരംഭിക്കുമെന്ന്​ ധർണ ഉദ്ഘാടനം ചെയ്ത്​ അഡ്വ. റീഗോ രാജു പറഞ്ഞു. സജേഷ് ചാക്കു പറമ്പിൽ, പി.എസ്. ഫൈസൽ, ജി. കൊച്ചുത്രേസ്യ, സുമം സ്കന്ദൻ, ജി. ശ്രീലേഖ, ബിജി ശങ്കർ, അമ്പിളി അരവിന്ദ്, ജെസിമോൾ ബെനഡിക്ട്​, പി.ജി. എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു. apl nagarasabha പ്രതിപക്ഷ കൗൺസിലർമാർ ആലപ്പുഴ നഗരസഭക്ക് മുന്നിൽ നടത്തിയ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story