Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതൈക്കാട്ടുശ്ശേരി...

തൈക്കാട്ടുശ്ശേരി പാലത്തിനരികിൽ വഴിയോര വിശ്രമകേന്ദ്രം ഒരുങ്ങി

text_fields
bookmark_border
തൈക്കാട്ടുശ്ശേരി പാലത്തിനരികിൽ വഴിയോര വിശ്രമകേന്ദ്രം ഒരുങ്ങി
cancel
അരൂർ: നിർദിഷ്ട തുറവൂർ -പമ്പ പാതക്കരികിൽ കായലോരത്ത് ലോക നിലവാരത്തിൽ വഴിയോര വിശ്രമകേന്ദ്രം തയാറായി. തൈക്കാട്ടുശ്ശേരി പാലത്തിന് പടിഞ്ഞാറെ ഭാഗത്ത് തുറവൂരിലാണ് നയന മനോഹരവും ആധുനിക സൗകര്യങ്ങളോടെയുമുള്ള വിശ്രമ കേന്ദ്രം. ടൂറിസം വകുപ്പിന് കീഴിൽ ഒരുക്കിയ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണത്തിന് ഇടപെട്ടത് എ.എം. ആരിഫ്​ എം.പിയാണ്​. നിർമാണം പുരോഗമിക്കുന്ന മാക്കേക്കടവ് പാലം പൂർത്തിയാവുമ്പോൾ ഈ റൂട്ടിൽ ശബരിമല തീർഥാടകരും വിനോദ യാത്രികരും എത്തുമെന്ന് കണക്കുകൂട്ടിയാണ് പാർക്ക് ഒരുക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും അലങ്കാര വിളക്കുകളും, ഇരിപ്പിടങ്ങളും, നടപ്പാതയും, ഭിന്നശേഷിക്കാർക്ക് പ്രത്യേക റാമ്പും, ശുചിമുറികളും, വാഹന പാർക്കിങ്​ സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്​. ടൂറിസം മന്ത്രിയുടെ ഡേറ്റ് കിട്ടിയാലുടൻ ഉദ്ഘാടനം നടക്കും. ഉദ്ഘാടനത്തിന് കാത്തു നിൽക്കാതെ നാട്ടുകാർ വിശ്രമകേന്ദ്രം ഏറ്റെടുത്തു കഴിഞ്ഞു. വൈകുന്നേരങ്ങളിൽ നിരവധി പേരാണ് ദിനേന എത്തുന്നത്. ചിത്രം തുറവൂരിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന വിശ്രമകേന്ദ്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story