Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 6:53 PM GMT Updated On
date_range 11 Aug 2022 6:53 PM GMTഅന്ധകാരനഴിയിൽ സ്പിൽവേ അടഞ്ഞുതന്നെ; നീരൊഴുക്കില്ല
text_fieldsbookmark_border
അരൂർ: അന്ധകാരനഴിയിലെ പൊഴിയുടെ വടക്കേ സ്പിൽവേ ഷട്ടർ മുഴുവനായും അടഞ്ഞു കിടക്കുന്നത് മൂലം നീരോഴുക്ക് തടസ്സപ്പെട്ടു. പൊഴി വീണ്ടും അടഞ്ഞു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി യന്ത്ര സഹായത്തോടെ മണ്ണു മാറ്റി പൊഴി തുറന്നെങ്കിലും നീരൊഴുക്ക് തടസ്സപ്പെട്ടതോടെ പൊഴി തുടർച്ചയായി അടയുകയാണ്. സ്പിൽവേ അടഞ്ഞുകിടക്കുന്നതാണ് പൊഴി അടയാൻ പ്രധാന കാരണമെന്ന് നാട്ടുകാർ പറഞ്ഞു. യന്ത്ര സഹായത്തോടെ മാറ്റുന്ന മണൽ അവിടെ തന്നെ ഇടുന്നതു മൂലം കടൽ ക്ഷോഭത്തിൽ മണ്ണി ടിഞ്ഞു മണൽ തിട്ട രൂപപ്പെടുന്നുണ്ട്. ജലസേചനവകുപ്പ് ലക്ഷങ്ങൾ മുടക്കിയാണ് യന്ത്ര സഹായത്തോടെ മണൽ നീക്കുന്നത്. എന്നാൽ, നീരൊഴുക്ക് തടസ്സപ്പെടുന്നതു മൂലം ഇതുകൊണ്ട് ഫലമുണ്ടാകുന്നില്ല. ഓരോ ദിവസം പൊഴിയിൽ ടൺക്കണക്കിന് മണലാണ് അടിയുന്നത്. ചിത്രം : അന്ധകാരനഴിയിൽ സ്പിൽവേ ഷട്ടർ മുഴുവനായും അടഞ്ഞുകിടക്കുന്ന നിലയിൽ
Next Story