Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവഴിയിലെ തടസ്സം ഒഴിവായി...

വഴിയിലെ തടസ്സം ഒഴിവായി തുടങ്ങി

text_fields
bookmark_border
വഴിയിലെ തടസ്സം ഒഴിവായി തുടങ്ങി
cancel
കായംകുളം: നഗരവഴികളിലെ നടപ്പാതകളിൽനിന്ന്​ കച്ചവടക്കാർ പിൻമാറി തുടങ്ങി. കോടതി റോഡിലെ പാതയിലാണ് വ്യാഴാഴ്ച സാധനങ്ങൾ ഇറക്കി വെക്കുന്നത് ഒഴിവാക്കിയത്. എന്നാൽ, കെ.എസ്.ആർ.ടി.സി ഭാഗം, ലിങ്ക് റോഡ്, പുതിയിടം ഭാഗം, കെ.പി റോഡ്, സസ്യ മാർക്കറ്റ്, മേടമുക്ക്, ഏവൂർമുട്ടം റോഡ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം കൈയേറ്റം അതേപടി തുടരുകയാണ്. നടപ്പാതയിലെ മാലിന്യവും നീക്കിയിട്ടില്ല. കനീസ കടവ് പാലത്തിന് മുൻവശം ചാക്കുകെട്ടുകളിൽ മാലിന്യം തള്ളിയിട്ടുണ്ട്. ബസ് സ്റ്റാൻഡ് ഭാഗത്തും ഇതുതന്നെയാണ് സ്ഥിതി. ഇതുസംബന്ധിച്ച് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് കച്ചവടക്കാരിൽ ചിലർ നടപ്പാതയിൽനിന്ന്​ പിൻമാറാൻ തയാറായത്. എന്നാൽ, ഇതൊന്നും അറിഞ്ഞതായി പോലും നഗരസഭ നടിക്കുന്നില്ലായെന്നാണ് യാത്രക്കാർ പറയുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച നടപ്പാതകൾ കാൽനട യാത്രികർക്കായി വിട്ടു നൽകണമെന്നാണ് ആവശ്യം. ചിത്രം:APLKY1NAGARA1 കച്ചവട സാമഗ്രികൾ ഒഴിവായ കോടതി റോഡിലെ നടപ്പാത ചിത്രം: APLKY1NAGARA2 കനീസാ കടവ് പാലത്തിന് മുന്നിൽ ചാക്കുകെട്ടിൽ മാലിന്യം ഉപേക്ഷിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story