Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:23 AM IST Updated On
date_range 12 Aug 2022 12:23 AM ISTമുഹമ്മ - കുമരകം ജലഗതാഗത പാതയിൽ യാത്രക്കാർ ദുരിതത്തിൽ
text_fieldsbookmark_border
മുഹമ്മ: ജല ഗതാഗത വകുപ്പ് മുഹമ്മ -കുമരകം റൂട്ടിൽ ഓടിച്ചിരുന്ന രണ്ട് യാത്രാബോട്ടിൽ ഒന്ന് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതോടെ യാത്രക്കാർ ദുരിതത്തിൽ. ഈ റൂട്ടിൽ ഒരു ബോട്ടുമാത്രം സര്‍വിസ് നടത്താന്‍ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. പകരം ബോട്ട് എത്തിക്കാത്തതാണ് യാത്രക്കാരെ വലക്കുന്നത്. ഇപ്പോൾ മണിക്കൂറുകള്‍ കാത്തുനിന്നെങ്കിലെ മറുകരയാത്ര സാധ്യമാകു. ഒന്നര മണിക്കൂര്‍ ഇടവേളകളില്‍ മാത്രമാണ് ബോട്ട് സർവിസ്. വാഹനം കയറ്റാവുന്ന ബോട്ടുകളാണ് മുഹമ്മ റൂട്ടിൽ ഓടുന്നത്. കോട്ടയത്തെ പ്രധാന സർക്കാർ ഓഫിസുകളിലടക്കം പോകുന്നവർ തിരക്കു കുറഞ്ഞ യാത്രക്ക് ആശ്രയിക്കുന്നത് ബോട്ടു യാത്രയെയാണ്. കൂടാതെ വിനോദ സഞ്ചാരികളും യാത്രക്കായി ഈ മാർഗം പ്രയോജനപ്പെടുത്തുന്നുണ്ട്. ബോട്ടു മുടങ്ങുന്നതിൽ ഗതാഗത മന്ത്രിക്ക് പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകിയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കി. പടം:മുഹമ്മ ബോട്ട് സർവിസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
