Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡ്യൂട്ടി കഴിഞ്ഞ്​...

ഡ്യൂട്ടി കഴിഞ്ഞ്​ മടങ്ങിയ എ.എസ്​.ഐക്ക്​ ദേശീയപാതയിലെ കുഴിയിൽ വീണ് പരിക്ക്

text_fields
bookmark_border
ഡ്യൂട്ടി കഴിഞ്ഞ്​ മടങ്ങിയ എ.എസ്​.ഐക്ക്​ ദേശീയപാതയിലെ കുഴിയിൽ വീണ് പരിക്ക്
cancel
കായംകുളം: ദേശീയപാതയിൽ കായംകുളം കെ.പി.എ.സി ഭാഗത്തെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രികനായ എ.എസ്.ഐക്ക് പരിക്ക്. കായംകുളം സ്റ്റേഷനിലെ ഉദയകുമാറിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കുഴിയിൽ വീണ്​ വാഹനം മറിഞ്ഞുവീണു. ഹെൽമറ്റ് ധരിച്ചതും ഈ സമയം മറ്റ് വാഹനങ്ങൾ പിറകെ ഇല്ലാതിരുന്നതിനാലുമാണ്​ രക്ഷ​യായത്​. പരിക്കേറ്റ ഇദ്ദേഹത്തെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ അറ്റക്കുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട കുഴികൾ മാത്രമാണ് അടച്ച് പോകുന്നത്. കെ.പി.എ.സി ജങ്​ഷൻ മുതൽ കെ.എസ്.ആർ.ടി.സി വരെയുള്ള ഭാഗത്തെ കുഴികൾ അപകട ഭീഷണി ഉയർത്തുന്നതാണെന്ന പരാതി അധികൃതർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ദിനേന നിരവധി ഇരുചക്ര വാഹന യാത്രികരാണ് ഈ ഭാഗത്ത് അപകടത്തിൽപ്പെടുന്നത്. നേരത്തെ സ്പീക്കർ എം. ബി. രാജേഷിന്റെ കാർ ഇവിടെ കുഴിയിൽ വീണിരുന്നു. അടക്കുന്നതിന് സമീപം പുതിയ കുഴികൾ രൂപപ്പെടുന്നതാണ് പ്രശ്നം. ചിത്രം: APLKY2NHSI ദേശീയ പാതയിലെ കുഴിയിൽ വീണ് പരിക്കേറ്റ കായംകുളം എസ്.ഐ ഉദയകുമാർ ഗവ. ആശുപത്രിയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story