Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 6:44 PM GMT Updated On
date_range 11 Aug 2022 6:44 PM GMTകാപ്പ നിയമപ്രകാരം യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ആലപ്പുഴ: കുത്തിയതോട്, ചേർത്തല, മരട്, അരൂർ പൊലീസ് സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതി കുത്തിയതോട് കൊടുംതുരുത്ത് കൊല്ലേരിതാഴത്ത് ലിജോ ജോജി കാപ്പ നിയമപ്രകാരം അറസ്റ്റിൽ. ജില്ല കലക്ടറുടെ ഉത്തരവുപ്രകാരം ജില്ല പൊലീസ് മേധാവി ജി. ജയദേവിന്റെ നിർദേശമനുസരിച്ച് കുത്തിയതോട് സ്‌റ്റേഷൻ എസ്.എച്ച്.ഒ ഫൈസലാണ് അറസ്റ്റ് ചെയ്തത്. 2020 ലും ലിജോയെ ആറുമാസത്തേക്ക് കാപ്പ പ്രകാരം ജയിലിലടച്ചിരുന്നു. ജയിൽമോചിതനായശേഷം എറണാകുളം മരട് പൊലീസ് സ്‌റ്റേഷനിൽ വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പയിൽ ഉൾപ്പെടുത്തി റിമാൻഡ് ചെയ്തത്. കൊലപാതകശ്രമം, അടിപിടി എന്നിവ കൂടാതെ ഒന്നരക്കിലോ കഞ്ചാവുമായി പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽനിന്ന് പിടികൂടിയതിന് പാലക്കാട് എക്‌സൈസിലും ലിജോക്കെതിരെ കേസ് ഉള്ളതായി പൊലീസ് പറഞ്ഞു.
Next Story