Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:06 AM IST Updated On
date_range 12 Aug 2022 12:06 AM ISTനവസങ്കൽപ പദയാത്രക്ക് സ്വീകരണം
text_fieldsbookmark_border
മാന്നാർ: ജനാധിപത്യ മൂല്യങ്ങളെയും അവകാശങ്ങളെയും ഇല്ലായ്മ ചെയ്യാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഡി.സി.സി പ്രസിഡന്‍റ് ബി. ബാബുപ്രസാദ് നയിക്കുന്ന നവസങ്കല്പ പദയാത്രയുടെ ചെങ്ങന്നൂർ നിയോജക മണ്ഡലം സമാപന സമ്മേളനം മാന്നാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാന്നാർ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ എം. മുരളി, എബി കുര്യാക്കോസ്, അനിൽ ബോസ്, ഡി. വിജയകുമാർ, രാധേഷ് കണ്ണന്നൂർ, ജോർജ് തോമസ്, പി.വി. ജോൺ, സുനിൽ പി. ഉമ്മൻ, സണ്ണി കോവിലകം, തോമസ് ചാക്കോ, ഹരി പാണ്ടനാട്, ഹരി കുട്ടമ്പേരൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
