Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅഗ്​നിരക്ഷാസേനയും...

അഗ്​നിരക്ഷാസേനയും ട്രാഫിക് പൊലീസും ഒരുകുടക്കീഴിൽ

text_fields
bookmark_border
അഗ്​നിരക്ഷാസേനയും ട്രാഫിക് പൊലീസും ഒരുകുടക്കീഴിൽ
cancel
-പുതിയ ഓഫിസ് കെട്ടിട സമുച്ചയം പൂർത്തിയായി ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ അഗ്​നിരക്ഷാസേനക്കും ട്രാഫിക് പൊലീസ് സ്റ്റേഷനുമായി പുതിയ ഓഫിസ് കെട്ടിട സമുച്ചയം പൂർത്തിയായി. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്​ രണ്ടരക്കോടി ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമിച്ചത്. ഇതോടെ പരാധീനതകളുടെ നടുവിൽ നട്ടം തിരിയുന്ന ഇരുസേനക്കും ആശ്വാസമാകുകയാണ്. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ്​ കോളജിനു സമീപം നഗരസഭയുടെ പഴയ ഓഫിസ് കെട്ടിടത്തിലാണ് 2004 മുതൽ അഗ്​നിരക്ഷാ നിലയം പ്രവർത്തിച്ചുവരുന്നത്. 80 വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന കെട്ടിടം ജീർണവസ്ഥയിലാണ്. നഗരസഭ നിർമിച്ച താൽക്കാലിക ഷെഡിലാണ് അഗ്​നിരക്ഷാസേനയുടെ വാഹനങ്ങളും ഉപകരണങ്ങളും സൂക്ഷിക്കുന്നത്. ഫയർ എൻജിനുകൾക്കായി ജലം ശേഖരിക്കുന്ന ടാങ്കുകൾ മിക്കപ്പോഴും പൊട്ടി ചോർന്നൊലിക്കുന്ന നിലയിലാണ്. സേനക്ക്​ വിട്ടുനൽകിയ കെട്ടിടമായതിനാൽ അറ്റകുറ്റപ്പണിക്ക്​ നഗരസഭ തയാറായതുമില്ല. സ്വന്തം കെട്ടിടമില്ലാത്തതുമൂലം ഫണ്ട് അനുവദിക്കാൻ അഗ്​നിരക്ഷാസേന വകുപ്പിനും പരിമിതികളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ കെട്ടിട നിർമാണത്തിന്​ നടപടികൾ സ്വീകരിച്ചത്. ഒപ്പം സമീപത്തെ പഴയ ട്രാഫിക് പൊലീസ് സ്റ്റേഷനും പുതിയ കെട്ടിടം നിർമിക്കാൻ വഴിതുറന്നു. പഴയ പൊലീസ് സ്റ്റേഷൻ നിലനിന്നിരുന്ന സ്ഥലത്ത് മൂന്നു നിലയിലായി 11,000 ചതുരശ്രയടി വിസ്തീർണമുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് നിർമിച്ചത്. താഴത്തെ നിലയിൽ രണ്ടു സ്റ്റോർ, ലൂബ്രിക്കന്‍റ്​ റൂം, ഗാരേജ്, വാച്ച്മാൻ റൂം, റിസപ്ഷൻ എന്നിവ പ്രവർത്തിക്കും. ഒന്നാം നിലയിൽ ഇരുസേന വിഭാഗത്തിലെയും പ്രത്യേക ഓഫിസും മൂന്നാം നിലയിൽ വിശ്രമമുറിയും അടുക്കളയും ഉണ്ടാകും. ഫയർ സ്റ്റേഷനിൽനിന്ന്​ എം.സി റോഡ് ഉൾപ്പെടെ പ്രധാന വീഥികളിൽ എത്തുന്നതിനുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്റ്റേഷനു സമീപമുള്ള എൻജിനീയറിങ്​ കോളജ് റോഡിന്‍റെ വീതിയും വർധിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story