Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശിവദാസ് വാസുവിന്‍റെ...

ശിവദാസ് വാസുവിന്‍റെ സമ്മാനമായി കാരിക്കേച്ചർ

text_fields
bookmark_border
ആലപ്പുഴ: അക്ഷരവീട് സമർപ്പണ വേദിയിൽ അക്ഷരവീട് ജേതാവും ത്രിമാന ചിത്രകാരനുമായ ശിവദാസ് വാസു മാധ്യമത്തിന് നൽകിയ ഉപഹാരം സദസ്സിന് കൗതുകക്കാഴ്ചയായി. അക്ഷരവീട് സംഘാടകരുടെ കാരിക്കേച്ചറുകളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയത്. മാധ്യമം, അമ്മ, യൂനിമണി, ഹാബിറ്റാറ്റ് എന്നിവയുടെ ഭാരവാഹികൾ മുതൽ ആലപ്പുഴ അക്ഷരവീടുകളുടെ ചുമതലക്കാരുൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ വരച്ചു ചേർത്തിരുന്നു. അമ്മ പ്രസിഡന്‍റും നടനുമായ മോഹൻലാൽ, അക്ഷരവീടുകൾ രൂപകൽപന ചെയ്ത ഹാബിറ്റാറ്റ് ജി. ശങ്കർ, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, യൂനിമണി സി.ഒ.ഒ സുധീർ നീലകണ്ഠൻ, മാധ്യമം റെസിഡന്‍റ് എഡിറ്റർ എം.കെ.എം. ജാഫർ, മാധ്യമം അസി. പി.ആർ. മാനേജർ റഹ്​മാൻ കുറ്റിക്കാട്ടൂർ, ആലപ്പുഴ ബ്യൂറോ ചീഫ് അഷ്റഫ് വട്ടപ്പാറ, ആലപ്പുഴ ബിസിനസ് സൊല്യൂഷൻ മാനേജർ ടി. പ്രശാന്ത് കുമാർ, ഹാബിറ്റാറ്റ് എൻജിനീയർ വിനോദ് കുമാർ എന്നിവരുടെ കാരിക്കേച്ചർ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ശിവദാസ് വാസുവിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story