Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതീരദേശ പരിപാലന...

തീരദേശ പരിപാലന നിയമത്തിൽ ഇളവുതേടി ഗ്രാമസഭയിൽ പ്രമേയം

text_fields
bookmark_border
തീരദേശ പരിപാലന നിയമത്തിൽ ഇളവുതേടി ഗ്രാമസഭയിൽ പ്രമേയം
cancel
പൂച്ചാക്കൽ: തീരദേശ പരിപാലന നിയമത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇളവ് അനുവദിക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ഗ്രാമസഭയിൽ പ്രമേയം പാസാക്കി. ലൈഫ് മിഷൻ ഭവന പദ്ധതി കരട് ഗുണഭോക്തൃ പട്ടിക അംഗീകരിക്കാൻ കൂടിയ പാണാവള്ളി പഞ്ചായത്ത് 10, 11 വാർഡുകളിലാണ്​ പ്രമേയം പാസാക്കിയത്. വേമ്പനാട്ടുകായലിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് തീരദേശ പരിപാലന നിയമംമൂലം ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമിക്കാൻ കഴിയാത്ത സാഹചര്യമാണ്​. നേരത്തേയുള്ള ലൈഫ് മിഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും സി.ആർ.ഇസഡ് നിയമംമൂലം വീട് നിർമിക്കാൻ കഴിയാത്തവർ നൂറുകണക്കിനുണ്ട്​. സി.ആർ.ഇസഡ് നിയമത്തിൽ പുതുതായി വീട് നിർമിക്കാൻ 50 മീറ്റർ ദൂരപരിധി സർക്കാർ ഭേദഗതി ചെയ്യണമെന്നാണ് ഗ്രാമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. രാജേഷ്, രജനി രാജേഷ് എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. ചിത്രം : പാണാവള്ളി 11ാം വാർഡ് ഗ്രാമസഭ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് അഡ്വ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story