Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:30 AM IST Updated On
date_range 10 Aug 2022 12:30 AM ISTമത്സ്യത്തൊഴിലാളി പ്രചാരണ ജാഥക്ക് സ്വീകരണം
text_fieldsbookmark_border
ആറാട്ടുപുഴ: കൊല്ലം തങ്കശ്ശേരി കടപ്പുറത്ത് ശനിയാഴ്ച മത്സ്യത്തൊഴിലാളി ഫെഡറേഷൻെറ (സി.ഐ.ടി.യു)നേതൃത്വത്തിൽ നടത്തുന്ന മത്സ്യത്തൊഴിലാളി സംഗമത്തിൻെറ ഭാഗമായ തെക്കൻ മേഖല പ്രചാരണ ജാഥക്ക് വലിയഴീക്കൽ സ്വീകരണം നൽകി. ഇന്ധന വില വർധന കേന്ദ്ര സർക്കാർ പിൻവലിക്കുക, മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ അനുവദിക്കുക, മണ്ണെണ്ണക്കും ഡീസലിനും സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഗമം. സ്വീകരണ യോഗത്തിന് വി. ബിനീഷ്‌ദേവ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എ, സി.ഐ.ടി.യു ജില്ല സെക്രട്ടറി പി. ഗാനകുമാർ, സി.പി.എം ജില്ല കമ്മിറ്റിയംഗം എൻ. സജീവൻ, ടി.കെ. ഭാസുരാദേവി, സി. ഷാംജി, ജി. ബിജുകുമാർ, സി. രത്നകുമാർ, എം. മുത്തുക്കുട്ടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
