Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:17 AM IST Updated On
date_range 10 Aug 2022 12:17 AM ISTമാലിന്യം കുന്നുകൂടി ദേശീയപാത ദുർഗന്ധമയം
text_fieldsbookmark_border
കായംകുളം: ദേശീയപാതയിൽ കമലാലയം ജങ്ഷൻ മാലിന്യം തള്ളൽ കേന്ദ്രമായത് ജനത്തെ വലക്കുന്നു. മത്സ്യ-മാംസ അവശിഷ്ടങ്ങളും ഹോട്ടൽ അവശിഷ്ടങ്ങളും കുന്നുകൂടുന്നത് പ്രദേശം തെരുവുനായ്ക്കളുടെ ആവാസ കേന്ദ്രമാകാനും കാരണമാകുന്നു. പ്ലാസ്റ്റിക് ചാക്കുകളിൽ തള്ളിയ ഭക്ഷ്യാവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചെടുത്ത് വീടുകളുടെയും കടകളുടെയും മുന്നിൽ ഇടുന്നതും ദുരിതമാകുന്നു. നടപ്പാതയിലും മാലിന്യം ചിതറിക്കിടക്കുന്നത് കാൽനടക്കാരെയും വലക്കുന്നു. മാലിന്യം തിങ്ങിനിറഞ്ഞ് ദുർഗന്ധം വമിക്കുന്ന റോഡിലൂടെ മൂക്കുപൊത്തി മാത്രമേ കടന്നുപോകാൻ കഴിയൂ. ചിത്രം :APLKY3NAGARA ദേശീയപാതയിൽ കമലാലയം ജങ്ഷനിലെ മാലിന്യക്കൂമ്പാരത്തിൽ തെരുവുനായ്ക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
