Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്വിറ്റ്​ ഇന്ത്യ ദിനം...

ക്വിറ്റ്​ ഇന്ത്യ ദിനം ആചരിച്ച്​ യൂത്ത്​ കോൺഗ്രസ്​

text_fields
bookmark_border
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെങ്ങും കിറ്റ്​ ഇന്ത്യ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച്​ യൂത്ത്​കോൺഗ്രസ്​ ജന്മദിനവും ആഘോഷിച്ചു. കുമാരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും മികച്ച യുവ കര്‍ഷകരെയും ക്ഷീരകര്‍ഷകരെയും ആദരിക്കലും നടന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ഷാഹു ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ സുജിത്ത് സി, യു. ഷാരോണ്‍, അനന്തു ഭുവനദാസ്, ഉമേഷ്, അഖില, ഇല്യാസ് മുഹമ്മദ്, രഞ്ജിത്ത്, വിക്രമന്‍, സന്തോഷ്, മുകേഷ്, ജിഷ്ണു, മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജ്യ രക്ഷ പ്രതിജ്ഞയെടുത്തു ആലപ്പുഴ: ഗാന്ധിയൻ ദർശന വേദി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ ദേശരക്ഷ പ്രതിജ്ഞ നടത്തി. സമ്മേളനം സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്​ഘാടനം ചെയ്തു. സർവോദയമണ്ഡലം ജില്ല സെക്രട്ടറി എം.ഡി. സലീം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ എം.ഇ. ഉത്തമകുറുപ്പ് രാജ്യരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രദീപ് കൂട്ടാല, എച്ച്. സുധീർ, പി.ജെ. കുര്യൻ, ആന്‍റണി കരിപ്പാശ്ശേരി, ഹക്കിം, മുഹമ്മദ് രാജാ, ഡോ. ഒ. ബഷീർ, രാജു പള്ളിപ്പറമ്പിൽ, എ. വിജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story