Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:15 AM IST Updated On
date_range 10 Aug 2022 12:15 AM ISTഅനധികൃത പാർക്കിങ്: ഹരിപ്പാട് ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsbookmark_border
ഹരിപ്പാട്: നഗരത്തിൽ അശാസ്ത്രീയമായ പാർക്കിങ് മൂലം രൂക്ഷമായ ഗതാഗതക്കുരുക്ക്. ഹരിപ്പാട് നഗരസഭ അതിർത്തിയിൽ ടൗൺഹാൾ ജങ്ഷൻ മുതൽ കച്ചേരി ജങ്ഷൻ വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വരെയുള്ള റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുകാരണം ഒരുകിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ യാത്രചെയ്യാൻ മണിക്കൂറുകളോളം കാത്തുകിടക്കണം. വൺവേ സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നതെങ്കിലും അനധികൃത പാർക്കിങ് വർധിച്ചതോടെ ദുരിതമേറി. വേണ്ടത്ര സൗകര്യമില്ലാതെ കച്ചേരി ജങ്ഷനിൽ നിർമിച്ച റവന്യൂ ടവറിർ ഏഴുനിലകളിലായി 24ഓളം സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തൊട്ടടുത്തായി കോടതി സമുച്ചയവും പൊലീസ് സ്റ്റേഷനും നിരവധി ഓഫിസുകളും വാണിജ്യകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെത്തുന്ന ജീവനക്കാരുടെയും സന്ദർശകരുടെയും കാറുകളും ഇരുചക്ര വാഹനങ്ങളും ഓട്ടോകളും റോഡിന് ഇരുവശവുമാണ് പാർക്ക് ചെയ്യുന്നത്. പകൽ വ്യാപാരസ്ഥാപനങ്ങളിൽ ലോഡുമായി എത്തുന്ന ലോറികൾ ഗതാഗതക്കുരുക്കിന് മറ്റൊരു കാരണമാകുന്നു. കച്ചവട സ്ഥാപനങ്ങളിൽ എത്തുന്നവർ ദേശീയപാതക്കരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്നതും വർധിക്കുന്നു. ഓണക്കാലമാകുമ്പോൾ പ്രശ്നം ഗുരുതരമാകും. നിയന്ത്രണമില്ലാതെയുള്ള പാർക്കിങ്ങിന് അറുതിവരുത്താൻ പൊലീസോ നഗരസഭ അധികാരികളോ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
