Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിയ​ന്ത്രണമില്ലാ​ത്ത...

നിയ​ന്ത്രണമില്ലാ​ത്ത ഓണവ്യാപാരത്തിന് സർക്കാർ വഴിയൊരുക്കണം -രാജു അപ്സര

text_fields
bookmark_border
ആലപ്പുഴ: കോവിഡ് നിയന്ത്രണങ്ങളുടെ സമ്മർദമില്ലാത്തതിനാൽ ഓണത്തിന് നിയന്ത്രണമില്ലാതെ വ്യാപാരം നടത്താൻ സർക്കാർ വ്യാപാരികൾക്ക് അവസരം നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ രാജു അപ്സര. ഓൾ കേരള ഗോൾഡ് ആൻഡ്​​ സിൽവർ മർച്ചൻറ്സ് അസോസിയേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വ്യാപാരിദിനാചരണ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടി മൂലം രൂക്ഷമായ വിലക്കയറ്റമാണ്​. ഇത് തടയുന്നതിന് നികുതിഘടന പൊളിച്ചെഴുതണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ്​ നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ചു. എ.കെ.ജി.എസ്.എം.എ സംസ്ഥാനവർക്കിങ്​ പ്രസിഡന്‍റ്​ റോയി പാലത്ര, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ്​ കമ്മിറ്റി അംഗം സബിൽ രാജ്, കെ.എസ്. മുഹമ്മദ്, വർഗീസ് വല്യാക്കൻ, എബി തോമസ്, കെ. നാസർ, എം.പി. ഗുരു ദയാൽ, ബ്രദേഴ്സ് റഷീദ്, മുരുക ഷാജി,ശ്രീരാഗം സന്തോഷ്, ജോസ്, ടി.വി. ചാക്കോച്ചൻ എന്നിവർ സംസാരിച്ചു. APL raju apsara ഓൾ കേരള ഗോൾഡ് ആന്‍റ്​ സിൽവർ മർച്ചന്‍റ്​സ്​ അസോസിയേഷൻ ദേശീയ വ്യാപാരിദിനത്തി‍ൻെറ ഭാഗമായി ആലപ്പുഴയിൽ നടത്തിയ ജില്ലതല പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story