Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:05 AM IST Updated On
date_range 10 Aug 2022 12:05 AM ISTപത്മാക്ഷിക്കവല ഒരുവഴിയുണ്ടായ കഥയാണ്; നാടിന് പേരും
text_fieldsbookmark_border
ചേർത്തല: ദേശീയപാതയിൽ ഒരു സ്ത്രീയോടുള്ള ബഹുമാനത്തിൽ അറിയപ്പെടുന്ന ഒരുസ്ഥലമുണ്ട്. 85 വർഷങ്ങൾക്ക് മുമ്പ് ദേശീയ പാതയിൽനിന്നും അന്ധകാരനഴിയിലേക്ക് ഒരുറോഡ് വേണമെന്നാവശ്യം ശക്തമായെങ്കിലും സ്ഥലം വിട്ടുനൽകാൻ ആരും തയാറില്ലായിരുന്നു. കർഷകതൊഴിലാളിയായ പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ വെളിപ്പറമ്പ് കേശവൻെറ ഒന്നര ഏക്കറിൻെറ മധ്യഭാഗത്തിലൂടെ വേണം റോഡ് കടന്നുപോകാൻ. തീരദേശ ഭാഗത്തേക്ക് അഞ്ച് കിലോമീറ്റർ നീളത്തിലാണ് റോഡിനായി സ്ഥലം കണ്ടെത്തിയത്. തീരമേഖലയായ അഴീക്കൽ, വെട്ടയ്ക്കൽ, അന്ധകാരനഴി, തൈയ്ക്കൽ, ഒറ്റമശ്ശേരി എന്നീ ഭാഗത്തുള്ളവർക്ക് ആശുപത്രിയിൽ പോകാൻ പോലും റോഡില്ലാത്ത കാലമായിരുന്നത്. ആരും റോഡിനായി ഒരു സെന്‍റ് സ്ഥലം പോലും വിട്ടുനൽകാൻ തയാറില്ല. എന്നാൽ, കേശവൻ 20 സെന്‍റ് റോഡിനായി നൽകി. ഈ മാതൃക മൂലം മറ്റാരും പിന്നെ എതിര് പറയാതെ വിട്ടുനൽകി. ഇതിന് ശേഷം റോഡുപണി ആര് ഉദ്ഘാടനം ചെയ്യുമെന്നായി നാട്ടുകാർ. 20 സെന്‍റ് നൽകിയ കേശവനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ നാട്ടുകാർ തീരുമാനമെടുത്തു. അനുമതിക്കായി കേശവനെ കാണാനായി എത്തി. എന്നാൽ, എട്ട് വയസ്സുള്ള മുത്തമകളായ പത്മാക്ഷിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്ന് അദ്ദേഹം നാട്ടുകാരോട് പറഞ്ഞു. തുടർന്ന് ചട്ടിയിൽ മണ്ണ് നിറച്ച് തലയിൽ വെച്ച് റോഡ് പണിക്ക് തുടക്കം കുറിച്ച പത്മാക്ഷി ഇതോടെ നാട്ടുകാരുടെ താരമായി. വർഷങ്ങൾ കഴിഞ്ഞശേഷമാണ് ഇവിടെ റോഡ് പൂർണതോതിലായത്. ദേശീയപാതയോട് ചേർന്ന് കിടക്കുന്ന പത്മാക്ഷിയുടെ സ്ഥലത്ത് ചെറിയ കട കൂടി പണിതപ്പോൾ നാട്ടുകാരുടെ റാണിയായ പത്മാക്ഷിയുടെ പേരിൽ തന്നെ ആ കവലക്ക് പേരും ആയി. പത്മാക്ഷി കവല. 2007ൽ വാർധക്യസഹജമായ അസുഖത്തിൽ പത്മാക്ഷി മരിച്ചെങ്കിലും ഇന്നും അവിടെ അറിയപ്പെടുന്നത് പത്മാക്ഷിയുടെ പേരിൽ തന്നെ. പി.ജി. രവികുമാർ APL padmashi kavala ചിത്രം: ദേശീയപാതയിലെ പത്മാക്ഷിക്കവല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story