Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയാത്രക്ലേശം:...

യാത്രക്ലേശം: സ്വകാര്യബസ് മേഖലയെ പ്രയോജനപ്പെടുത്തണം -കെ.ബി.ടി.എ

text_fields
bookmark_border
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയില്‍ ഡീസല്‍ പ്രതിസന്ധി മൂലം സംജാതമായിരിക്കുന്ന യാത്രക്ലേശം പരിഹരിക്കാന്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ ഉപയോഗപ്പെടുത്തണമെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജില്ല ഭാരവാഹി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ യാത്രക്ലേശം സംസ്ഥാന പാതയില്‍ ആലപ്പുഴ-തണ്ണീര്‍മുക്കം, അമ്പലപ്പുഴ-തകഴി, ആലപ്പുഴ-പുളിങ്കുന്ന്​ റൂട്ടിലും ദേശീയപാതയില്‍ ആലപ്പുഴ-ചേര്‍ത്തല, ആലപ്പുഴ-ഹരിപ്പാട് റൂട്ടുകളിലുമാണ്. ഇവിടെയും റൂട്ടുകള്‍ താല്‍ക്കാലികമായി നീട്ടി നല്‍കി പരിഹാരം കാണാന്‍ കഴിയുമെന്ന്​ യോഗം അഭിപ്രായപ്പെട്ടു. കെ.ബി.ടി.എ ജില്ല പ്രസിഡന്റ് പി.ജെ. കുര്യന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എസ്.എം. നാസര്‍, എന്‍. സലിം, ടി.പി. ഷാജിലാല്‍, ബിനു ദേവിക, റിനുമോന്‍ സഞ്ചാരി എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story