Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺഗ്രസ് നവസങ്കൽപ്​...

കോൺഗ്രസ് നവസങ്കൽപ്​ പദയാത്രക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്​ സമാപനംകുറിച്ച് ഡി.സി.സി പ്രസിഡന്‍റ്​ ബി.ബാബു പ്രസാദിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച​ മുതൽ 15 വരെ ജില്ലയിൽ കോൺഗ്രസ് നവസങ്കൽപ്​ പദയാത്ര നടത്തും. ചൊവ്വാഴ്ച ഉച്ചക്ക്​ 2.30ന് മാങ്കാങ്കുഴിയിൽ നിന്നാരംഭിക്കുന്ന പദയാത്ര പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് തട്ടാരമ്പലത്തിൽ ഗാന്ധിജി സന്ദർശിച്ച ഭവനത്തിന് മുന്നിൽ സമാപനസമ്മേളനം കോൺഗ്രസ്​ വർക്കിങ്​ പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച ഉച്ചക്ക്​ 2.30ന്​ ചെങ്ങന്നൂർ റെയിൽവേ സ്​റ്റേഷന്​ മുന്നിലെ ഗാന്ധി പ്രതിമയിൽ മാലചാർത്തി രണ്ടാമത്തെ ദിവസത്തെ യാത്രക്ക്​ തുടക്കമാകും. വൈകീട്ട് 5.30ന്​ മാന്നാർ സ്​റ്റോർ മുക്കിൽ അവസാനിക്കും. വ്യാഴാഴ്ച രാവിലെ 9.30ന് ചെട്ടികുളങ്ങരയിലെ ടി.കെ. മാധവന്റെ സ്മൃതി കുടീരത്തിൽനിന്ന്​ തുടങ്ങി കായംകുളം നഗരം ചുറ്റി ഹരിപ്പാട് ഗാന്ധി പാർക്കിൽ സമാപിക്കും. 12ന് ഉച്ചക്ക് 2.30ന് എടത്വായിൽ നിന്നാരംഭിക്കുന്ന പദയാത്ര പച്ചയിൽ സമാപിക്കും. 13ന് ഉച്ചക്ക്​ 2.30ന് തോട്ടപ്പള്ളിയിൽനിന്ന്​ ആരംഭിച്ച്​ വൈകീട്ട്​ 5.30ന് വളഞ്ഞവഴിയിൽ സമാപിക്കും. ഞായറാഴ്ച യാത്രയുണ്ടാവില്ല. സ്വാതന്ത്ര്യ ദിനത്തിൽ ഉച്ചക്ക്​ 2.30ന്​ മുഹമ്മയിൽ നിന്നാരംഭിച്ച് വൈകീട്ട്​ 5.30ന്​ ആലപ്പുഴ ഇ.എം.എസ് മൈതാനത്തിന് മുന്നിൽ നവസങ്കൽപ്​ പ്രതിജ്ഞയോടെ പദയാത്ര അവസാനിക്കും. എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ എന്നിവർ പ്രതിജ്ഞക്ക്​ നേതൃത്വം നൽകും. യാത്രയിൽ കോൺഗ്രസ് വർക്കിങ്​ പ്രസിഡന്റ് ടി. സിദ്ദീഖ്​, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ, മുൻ മന്ത്രി കെ.സി. ജോസഫ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്‍റ്​ ബി. ബാബുപ്രസാദ്​, എ.എ. ഷുക്കൂർ, എം.ജെ. ജോബ്, ജി. സഞ്ജീവ് ഭട്ട് എന്നിവർ പ​ങ്കെടുത്തു. യുവമോർച്ച യുവജനറാലി 11ന്​ ആലപ്പുഴ: ആസാദി കാ അമൃത്​ മഹോത്സവം ആഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച യുവജനറാലി വ്യാഴാഴ്ച ആലപ്പുഴയിൽ നടക്കും. ഉച്ചക്ക്​ രണ്ടിന്​ യുവമോർച്ച ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരം യുവാക്കൾ പങ്കെടുപ്പിക്കുന്ന ബഹുജനറാലി കിടങ്ങാംപറമ്പ് മുതൽ ക്വിറ്റ് ഇന്ത്യസ്മാരകം വരെ സംഘടിപ്പിക്കും. സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇതിന്‍റെ ഭാഗമായി 18 സംഘടന മണ്ഡലങ്ങളിൽ 75 ആളുകളെ പങ്കെടുപ്പിച്ച്​ സ്വാഗത സംഘം രൂപവത്​കരിച്ചു. ജില്ലയിലെ 75 കേന്ദ്രങ്ങളിൽ ഭവനങ്ങളിൽ ത്രിവർണ പതാക ഉയർത്തും. വാർത്തസമ്മേളനത്തിൽ ജില്ലഅധ്യക്ഷൻ അഖിൽ ഹരിപ്പാട്, ജനറൽസെക്രട്ടറി അഡ്വ. എസ്. ഹരിഗോവിന്ദ് എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story