Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:09 AM IST Updated On
date_range 9 Aug 2022 12:09 AM ISTകർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
അരൂർ: അരൂർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം 17ന് രാവിലെ ഒമ്പതിന് അരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും. ഇതിന്‍റെ ഭാഗമായി ജൈവ കർഷകൻ, വനിത കർഷക, കുട്ടിക്കർഷകൻ, മുതിർന്ന കർഷകൻ, പട്ടികജാതി/ വർഗകർഷകൻ, ക്ഷീര കർഷകൻ, ഗ്രൂപ് കർഷകർ, നെൽ കർഷകർ, കർഷക തൊഴിലാളി എന്നീ വിഭാഗങ്ങളിൽ അവാർഡിന് അപേക്ഷിക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ 10ന് മുമ്പ് അരൂർ കൃഷി ഭവനിൽ അപേക്ഷകൾ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. എസ്.ഡി.പി.ഐ കൺവെൻഷൻ മാന്നാർ: എസ്.ഡി.പി.ഐ ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ മാന്നാർ വ്യാപാരി ഭവനിൽ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാനവാസ് മാന്നാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഫൈസൽ പഴയങ്ങാടി വിഷയാവതരണം നടത്തി. മണ്ഡലം സെക്രട്ടറി റിയാസ് റഷീദ് സ്വാഗതവും വൈസ് പ്രസിഡന്റ് നിയാസ് ഇസ്മായിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story