Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:23 AM IST Updated On
date_range 8 Aug 2022 12:23 AM ISTമാല കവർന്ന കേസിൽ മോഷ്ടാവിന്റെ പെൺസുഹൃത്ത് പിടിയിൽ
text_fieldsbookmark_border
കായംകുളം: കൃഷ്ണപുരം കാപ്പിൽ മാവേലിസ്റ്റോറിൽ സാധാനം വാങ്ങാനെത്തിയ സ്ത്രീയുടെ മുന്നരപ്പവൻ വരുന്ന സ്വർണമാല പൊട്ടിച്ച കേസിൽ മോഷ്ടാവിന്റെ പെൺസുഹൃത്തായ മൂന്നാംപ്രതിയും അറസ്റ്റിൽ. ആലപ്പുഴ കളർകോട് റിലയൻസ് മാളിന് പടിഞ്ഞാറ് ഗുരുപുരം ഭാഗത്ത് അമ്പലപ്പറമ്പിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ജാസ്മിനെയാണ് (46) മണ്ണഞ്ചേരി തെക്കേവിളയിൽ അമ്പനാകുളങ്ങര വീട്ടിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ മേയിലാണ് സംഭവം. സ്കൂട്ടറിലെത്തി മാല കവർന്ന ഒന്നാംപ്രതി കോട്ടയം തൃക്കൊടിത്താനം സ്വദേശി പാപ്പൻ (തോമസ് കുര്യാക്കോസ്), രണ്ടാംപ്രതി കൊല്ലം ശൂരനാട് തെക്ക് വില്ലേജിൽ ഇരവിച്ചിറ പടിഞ്ഞാറ് പ്ലാവിളയിൽ വീട്ടിൽ വിഷ്ണു ചന്ദ്രൻ (29) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. രണ്ടാംപ്രതി വിഷ്ണു ചന്ദ്രനെ ചോദ്യംചെയ്തതിൽനിന്നാണ് സ്വർണമാല ഒന്നാംപ്രതിയായ തോമസ് കുര്യാക്കോസിന്റെ പെൺസുഹൃത്തായ ആലപ്പുഴയിലുള്ള ജാസ്മിനെ ഏൽപിച്ചതായി വിവരം ലഭിച്ചത്. ഇത് ആലപ്പുഴയിലുള്ള ജ്വല്ലറിയിൽ വിറ്റതായി ജാസ്മിൻ സമ്മതിച്ചു. ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, ജൂനിയർ എസ്.ഐ ഷാഹിന പൊലീസുകാരായ ദീപക്, അനീഷ്, ഷാജഹാൻ, വിഷ്ണു, ശ്രീനാഥ്, ജയലക്ഷ്മി, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
