Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയൂത്ത് ലീഗ് വാഴനട്ട്...

യൂത്ത് ലീഗ് വാഴനട്ട് പ്രതിഷേധിച്ചു

text_fields
bookmark_border
യൂത്ത് ലീഗ് വാഴനട്ട് പ്രതിഷേധിച്ചു
cancel
അരൂർ: അരൂർ-അരൂക്കുറ്റി പാലത്തിലെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട് യൂത്ത് ലീഗ് സമരം നടത്തി. നിർമാണത്തിലെ അപാകത മൂലം അരൂർ-അരൂക്കുറ്റി പാലത്തിൽ ഉണ്ടായിരിക്കുന്ന കുഴികളടച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും ജീവനും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അരൂർ മണ്ഡലം മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റി പാലത്തിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീസ് ഉദ്ഘാടനം ചെയ്തു. ഷിഹാബ് മൂസ, അൻസാർ പാണാവള്ളി, ഷാൻ പനക്കത്തറ, നഹാസ് , ഷിഹാബ് തുറവൂർ, ഷെമീം, റഷീദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story