Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:21 AM IST Updated On
date_range 8 Aug 2022 12:21 AM ISTതുല്യത പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
text_fieldsbookmark_border
ആലപ്പുഴ: നഗരസഭ സാക്ഷരത മിഷന്‍, പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പത്താം തരം 16ാമത് ബാച്ചിന്‍റെയും ഹയര്‍ സെക്കൻഡറി ഏഴാമത് ബാച്ചിന്‍റെയും തുല്യത കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ഗവ. മുഹമ്മദന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന തുല്യത കോഴ്സുകളുടെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ നിര്‍വഹിച്ചു. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആര്‍. വിനിത പഠനോപകരണ വിതരണവും നിർവഹിച്ചു. സിമി ഷാഫി ഖാൻ, മോനിഷ ശ്യാം, മേരി ലീന എന്നീ കൗൺസിലർമാർ പ്ലസ് വൺ ഹ്യുമാനിറ്റീസ് പഠിതാക്കളായി ചേർന്നു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ. ഷാനവാസ്, സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ സിമി ഷാഫിഖാന്‍, കൗണ്‍സിലര്‍ മേരിലീന, കണ്‍വീനര്‍ എം.ഉഷ, സി.ഇ.സി പ്രേരക് കെ.ആര്‍. പ്രമീളദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story