Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:21 AM IST Updated On
date_range 8 Aug 2022 12:21 AM ISTമരുത്തോർവട്ടത്ത് വീടിന്റെ അടുക്കള വാതിൽ തുറന്ന് മോഷണം
text_fieldsbookmark_border
ചേർത്തല: . സ്വർണവും പണവും വീട്ടുപകരണങ്ങളുമടക്കം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് വീട്ടുടമ. തണ്ണീർമുക്കം പഞ്ചായാത്ത് 17ാം വാർഡിൽ മരുത്തോർവട്ടം ജ്യോതി ഭവനിൽ ശിവദാസൻ നായരുടെ മകൻ സജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രിയാണ് വീടിന്റെ അടുക്കളവാതിൽ കരിങ്കല്ല് ഉപയോഗിച്ച് തകർത്ത് മോഷ്ടാക്കൾ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 13 ഗ്രാം സ്വർണവും 67,000 രൂപയും കൂടാതെ രണ്ട് നിലവിളക്ക്, ബ്രാസിൽ നിർമിച്ച വാട്ടർ ടാപ്പുകൾ, ഹോം തിയറ്റർ, ഗ്യാസ് സിലിണ്ടർ, കിണ്ടി എന്നിവ മോഷ്ടാക്കൾ അപഹരിച്ചെന്ന് മാരാരിക്കുളം പൊലീസ് പറഞ്ഞു. എരമല്ലൂരിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സജീവ് ഒന്നിടവിട്ട ദിവസങ്ങളിലാണ് ജോലി സ്ഥലത്തുനിന്ന് വീട്ടിലെത്തിയിരുന്നത്. ഭാര്യയും മക്കളും കുറച്ചുനാളായി ബന്ധുവീട്ടിലാണ് താമസവും. ആൾത്താമസമില്ലെന്ന് കണ്ടെത്തി ആക്രിസാധനങ്ങൾ പെറുക്കി നടക്കുന്നവരാണ് മോഷണം നടത്തിയതെന്ന് പൊലീസിന്റെ പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ പൊലീസ് നായ്, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി. സമീപങ്ങളിലുള്ള സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story