Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:21 AM IST Updated On
date_range 8 Aug 2022 12:21 AM ISTചെല്ലാനം കടലോരത്തിന് സംരക്ഷണമൊരുക്കി ടെട്രാപോഡ്
text_fieldsbookmark_border
അരൂർ: അരൂർ മണ്ഡലത്തിന്റെ അതിർത്തി ഗ്രാമമായ ചെല്ലാനം കടലോരത്ത് തീരസംരക്ഷണം ആധുനിക രീതിയിൽ നടപ്പാക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടത്തെ പ്രധാന വിഷയങ്ങളിലൊന്ന് കടൽ ക്ഷോഭത്തിൽ ഉണ്ടായ ദുരിതങ്ങളായിരുന്നു. ഇത്തവണ ചെല്ലാനം ഗ്രാമത്തിൽ ടെട്രാപോഡ് സ്ഥാപിച്ച സ്ഥലങ്ങൾ സുരക്ഷിതമാണ്. കിഫ്ബി സഹായത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കടൽത്തീരത്ത് ടെട്രാപോഡ് സ്ഥാപിക്കുന്നത്. ചെന്നൈ ആസ്ഥാനമായ നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച് (എൻ.സി.സി.ആർ) പഠനം നടത്തി തയാറാക്കിയ 344.20 കോടിയുടെ പദ്ധതിയാണ് ചെല്ലാനത്തു നടപ്പാക്കുന്നത്. കിഫ്ബി ധനസഹായത്തോടെ ഇറിഗേഷൻ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണം കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ്. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത് ഇറിഗേഷൻ വകുപ്പിന്റെ പ്രോജക്ട് മാനേജ്‌മെന്റ് യൂനിറ്റും. ചെല്ലാനംമുതൽ ഫോർട്ട്കൊച്ചിവരെയുള്ള 17.9 കിലോമീറ്ററിൽ കണ്ണമാലിവരെയുള്ള 7.32 കിലോമീറ്ററാണ് ഒന്നാംഘട്ടം. അവിടെ 6.10 മീറ്റർ ഉയരത്തിലും 24 മീറ്റർ വീതിയിലുമാണ് കടൽഭിത്തി നിർമിക്കുന്നത്. 2022 ജനുവരി മൂന്നിന് ആരംഭിച്ച നിർമാണം സമയബന്ധിതമായി പൂർത്തിയാകുകയാണ്. ടൂറിസം സാധ്യത കണക്കിലെടുത്ത് കടലിനോട് അഭിമുഖമായി മൂന്നുമീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
