Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 6:48 PM GMT Updated On
date_range 7 Aug 2022 6:48 PM GMTഅൻസാരിക്കും ബീനക്കും വൃക്ക മാറ്റിവെക്കാൻ നാട് ഒരുമിക്കുന്നു
text_fieldsbookmark_border
കായംകുളം: നഗരത്തിലെ രണ്ട് കുടുംബങ്ങളുടെ അത്താണികളായവരുടെ വൃക്ക മാറ്റിവെക്കാൻ നാട് സംഘടിക്കുന്നു. നാല്, ഏഴ് വാർഡുകളിലെ അൻസാരിയുടെയും ബീനയുടെയും വൃക്ക മാറ്റിവെക്കലിനാണ് സഹായം തേടുന്നത്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 20 ലക്ഷത്തോളം രൂപയാണ് വേണ്ടത്. വാർഡ് കൗൺസിലർമാരായ ഷെമിമോൾ, അമ്പിളി ഹരികുമാർ എന്നിവരുടെ പേരിൽ അക്കൗണ്ട് തുറന്നാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടങ്ങിയത്. 10, 11, 12 തീയതികളിൽ ജനകീയ ധനസമാഹരണം ഇതിനായി നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫെഡറൽ ബാങ്ക് കായംകുളം എം.എസ്.എം കോളജ് ശാഖയിലെ അൻസാരി, ബീന ചികിത്സ സഹായ നിധി അക്കൗണ്ട് നമ്പർ: 14760200004581. ഐ.എഫ്.എസ്.സി: FDRL0001476 എന്ന അക്കൗണ്ടിലും സമാഹരണം നടത്തും. ഫോൺ: 999 5649217 (മനാഫ്, മുൻ കൗൺസിലർ). വാർത്തസമ്മേളനത്തിൽ ചെയർമാൻ ലിയാഖത്ത് പറമ്പി, രക്ഷാധികാരികളായ ജെ.കെ. നിസാം, കൗൺസിലർമാരായ എ.പി. ഷാജഹാൻ, ഷെമി മോൾ, അമ്പിളി ഹരികുമാർ, ഡി. അശ്വനിദേവ്. എ.ജെ. ഷാജഹാൻ സംഘാടകരായ സുധീർ ഫർസാന, അബ്ദുൽ മനാഫ്, എ. സലീം എന്നിവർ പങ്കെടുത്തു.
Next Story