Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജീവിതവഴി കോവിഡ്...

ജീവിതവഴി കോവിഡ് കവർന്നു; കാഥികന് പുന്നപ്ര ശാന്തിഭവനിൽ അഭയം

text_fields
bookmark_border
ജീവിതവഴി കോവിഡ് കവർന്നു; കാഥികന് പുന്നപ്ര ശാന്തിഭവനിൽ അഭയം
cancel
അമ്പലപ്പുഴ: കോവിഡ് മഹാമാരിയില്‍ കഥാപ്രസംഗ വേദികൾക്ക് തിരശ്ശീല വീണതോടെ ഷാജി എന്ന കാഥികന് പുന്നപ്ര ശാന്തിഭവനിൽ അഭയം. 'നിണം വാർന്ന ഭാരതം' എന്ന കഥ നിരവധി വേദികളിൽ കൈയടി വാങ്ങിയെങ്കിലും കോവിഡ് മഹാമാരി കാർന്നെടുത്ത കലാമേഖലയിൽ ഷാജിക്ക് നഷ്ടമായത് സ്വന്തം ജീവിതമാണ്. ഒടുവിൽ ആക്രിപെറുക്കി ജീവിതം നയിക്കുന്നതിനിടെയാണ് കരുമാടിയിൽ വെച്ചുണ്ടായ കാർ അപകടത്തിൽ ഷാജി കിടപ്പിലായി. സാന്ത്വനവുമായി അരികിലുണ്ടായിരുന്ന സഹോദരനും മരിച്ചതോടെ ഷാജിയുടെ ദൈന്യംദിന കാര്യങ്ങൾക്കും വഴിമുട്ടി. തുടർന്നാണ് ഷാജിക്ക് ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു അഭയം നൽകിയത്. ഒരുകാലഘട്ടത്തിൽ കഥാപ്രസംഗ വേദികളിലെ നിറസാന്നിധ്യമായിരുന്നു ഷാജി എന്ന കാഥികൻ. നിണം വാർന്ന ഭാരതം കഥക്ക് പുറമെ നിഷയുടെ നിഴൽ കഥയും നിരവധി വേദികൾ അവതരിപ്പിച്ചിട്ടുണ്ട്​. നിണം വാർന്ന ഭാരതം പിന്നീട് നാടകമായപ്പോൾ ഷാജി ഇതിലെ പ്രധാന ഹാസ്യ കഥാപാത്രമായിരുന്നു. കഥികൻ ഇടക്കൊച്ചി സലിം കുമാറിനൊടൊപ്പം ചേർന്ന് കഥാപ്രസംഗകരുടെ സംഘടനയുണ്ടാക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. കോവിഡിനുശേഷം കഥാപ്രസംഗ വേദി തിരിച്ചുകിട്ടാൻ കോട്ടയം തിരുനക്കര മൈതാനിയിൽ നൂറുകണക്കിനു കാഥികരെ വെച്ച്​ കഥാപ്രസംഗം അവതരിപ്പിക്കാൻ ഷാജി നേതൃസ്ഥാനത്തുണ്ടായിരുന്നു. കുടുംബവുമായുള്ള പിണക്കത്തിന്റെ പേരിൽ വീടുവിട്ടിറിങ്ങിയ ഇദ്ദേഹം 97 മുതൽ ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്.
Show Full Article
Next Story