Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:10 AM IST Updated On
date_range 8 Aug 2022 12:10 AM ISTശ്രീഗോശാലകൃഷ്ണ ജലോത്സവം
text_fieldsbookmark_border
ചെങ്ങന്നൂർ: പ്രസിദ്ധമായ തിരുവൻവണ്ടൂർ ചിങ്ങത്തിലെ അശ്വതി നാളായ സെപ്റ്റംബർ 13ന് പമ്പാ നദിയിലെ പാണ്ടനാട് മുറിയായ്ക്കര നെട്ടായത്തിൽ നടത്താൻ തീരുമാനിച്ചു. ശ്രീഗോശാലകൃഷ്ണ സേവാ സംഘം നേതൃത്വത്തിൽ തിരുവൻവണ്ടൂർ ക്ഷേത്രത്തിൽനിന്ന് ആനപ്പുറത്ത് തിടമ്പും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നെട്ടായത്തിൽ എത്തിച്ചേരും. തുടർന്ന് നറുക്കിട്ടെടുക്കുന്ന പള്ളിയോടത്തിൽ ദേവന്‍റെ തിടമ്പും വഹിച്ചുകൊണ്ടുള്ള ജലഘോഷയാത്ര അടിച്ചിക്കാവ് ക്ഷേത്രക്കടവിലെത്തി സ്വീകരണം ഏറ്റുവാങ്ങി തിരികെയെത്തുന്നതോടെ മത്സരവള്ളംകളി ആരംഭിക്കും. നടത്തിപ്പിനായി മോഹനൻ വല്യവീട്ടിൽ (ചെയർമാൻ), ആർ.ഡി. രാജീവ് ( ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന 51 അംഗ സംഘാടക സമിതി രൂപവത്കരിച്ചതായി ശ്രീഗോശാലകൃഷ്ണ സേവാ സംഘം പ്രസിഡന്റ് സജു ഇടക്കല്ലിൽ, സെക്രട്ടറി മുരളീധരൻ പിള്ള ഹരിശ്രീ, ട്രഷറർ കെ.കെ. ജയരാമൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story