Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:45 AM IST Updated On
date_range 7 Aug 2022 12:45 AM ISTസ്പില്‍വേ കനാലിന്‍റെ ആഴം കൂട്ടല്‍ മെല്ലെപ്പോക്കിൽ; പാടശേഖരങ്ങള്‍ക്ക് മടവീഴ്ച ഭീഷണി
text_fieldsbookmark_border
അമ്പലപ്പുഴ: സ്പില്‍വേ കനാലിന്‍റെ ആഴംകൂട്ടല്‍ജോലി രണ്ട് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തമാണെങ്കിലും സ്പില്‍വേ കനാലിലൂടെയുള്ള നീരൊഴുക്ക് കുറവായതിനാല്‍ കുട്ടനാട് അപ്പര്‍ കുട്ടനാട് പാടശേഖരങ്ങള്‍ മടവീഴ്ച ഭീഷണിയില്‍. ജില്ലയുടെ താഴ്ച പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍. കരാര്‍ കമ്പനിയുടെ വീഴ്ചയാണ് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. കാലവർഷത്തിൽ കുത്തിയൊഴുകിയെത്തുന്ന കിഴക്കൻ വെള്ളത്തിന്റെ വരവ് നിയന്ത്രിച്ച് കടലിലേക്കൊഴുക്കാൻ 2020 മേയ് മുതലാണ് മണലും എക്കലും നീക്കം ചെയ്യുന്ന ജോലി ആരംഭിച്ചത്. തുടക്കത്തില്‍ ജലസേചന വകുപ്പ് നേരിട്ട് കരാര്‍ കൊടുത്തിരുന്നെങ്കിലും പിന്നീട് പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍ ആയിരുന്നു ജോലികള്‍ ഏറ്റെടുത്തത്. എന്നാല്‍, രണ്ട് വര്‍ഷം പിന്നിട്ടിട്ടും മണലും എക്കലും നീക്കം ചെയ്യാനായിട്ടില്ല. വീയപുരം മുതല്‍ തോട്ടപ്പള്ളി വരെയുള്ള 11 കിലോമീറ്റര്‍ വരെയുള്ള സ്പില്‍വേ കനാലിന്‍റെ ആഴം കൂട്ടല്‍ ജോലികളാണ് സ്ഥാപനം ഏറ്റെടുത്തിരുന്നത്. സ്പില്‍വേ പൊഴിമുഖത്തിന്‍റെ വീതികൂട്ടല്‍ ജോലിയും കരാര്‍ ഏറ്റെടുത്തത് ഇതേ പൊതുമേഖല സ്ഥാപനം തന്നെയാണ്. എന്നാല്‍, ഇവിടെനിന്നും മണലെടുക്കുന്ന ആവേശം കനാലിന്‍റെ ആഴം കൂട്ടുന്നതില്‍ കാണിച്ചിരുന്നില്ല. caption സ്പില്‍വെ കനാലില്‍ നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഷട്ടറിന്‍റെ ഉയരത്തില്‍ വെള്ളം പൊങ്ങിയ നിലയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
