Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുത്തൊഴുക്കിൽപാലം...

കുത്തൊഴുക്കിൽപാലം ഒലിച്ചുപോയി

text_fields
bookmark_border
കുത്തൊഴുക്കിൽപാലം ഒലിച്ചുപോയി
cancel
ചെങ്ങന്നൂർ: വരട്ടാറിനു കുറുകെയുണ്ടായിരുന്ന പുത്തൻതോട് പാലം പൊളിച്ചതിനു പകരം താൽക്കാലികമായി നിർമിച്ച പാലം കിഴക്കൻ മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നു. തിരുവൻവണ്ടൂർ-നന്നാട് - ഈരടിച്ചിറ റോഡ്​ നവീകരണവുമായി ബന്ധപ്പെട്ടാണ് പുത്തൻതോട് പാലം പൊളിച്ചത്. ജലനിരപ്പ് ഉയർന്നതോടെ ഒഴുകിയെത്തുന്ന മരക്കൊമ്പുകളും മരങ്ങളും വന്നിടിച്ച് പാലം അപകടാവസ്ഥയിലായിരുന്നു. രണ്ട് ദിവസം മുമ്പ്​ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരക്കൊമ്പുകൾ മുറിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിനെ തുടർന്ന് അവസാനം ശ്രമമുപേക്ഷിക്കേണ്ടിവന്നു. തുടർച്ചയായി വന്നടിഞ്ഞ മരച്ചില്ലകളുടെയും മറ്റും സമ്മർദത്താൽ പാലം കുത്തൊഴുക്കിൽപെടുകയായിരുന്നു. ഇതോടൊപ്പം പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണ പൈപ്പ്​ ലൈനും തകർന്നു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. സജൻ കുടിവെള്ള വിതരണത്തിനുള്ള സംവിധാനം സജ്ജമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story